കിടങ്ങൂർ പഞ്ചായത്തിലെ അതിരൂഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാത്ത പഞ്ചായത്ത് ഭരണസമിതിയുടെ ഭരണ അനാസ്ഥയ്ക്കെതിരെ എ ഐ വൈ എഫ് കിടങ്ങൂർ മേഖലാ കമ്മിറ്റി പഞ്ചായത്ത് പടിക്കൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ സ്ഥിതിചെയ്യുന്ന വിവിധ പ്രാദേശിക കുടിവെള്ള പദ്ധതികളും, ബൃഹത്തായ കാവാലിപ്പുഴകുടിവെള്ള പദ്ധതിയും അപ്പാടെ പരാജയമാണെന്നും. പ്രാദേശിക കുടിവെള്ള പദ്ധതികൾ ഗുണഭോക്താക്കളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതും അവസാനിപ്പിക്കണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു.
പ്രാദേശിക കുടിവെള്ള പദ്ധതികൾ ഗുണഭോക്താക്കളിൽ നിന്നും 5000 മുതൽ 10000 രൂപ വരെ സാമ്പത്തികമായും വാങ്ങിച്ചിട്ട് ശുദ്ധജലം എത്തിക്കാത്ത സമീപനമാണ് ഉണ്ടാവുന്നതെന്ന് എ ഐ വൈ എഫ് ആരോപിച്ചു. എ ഐ വൈ എഫ് മേഖലാ സെക്രട്ടറി. വിനീത് പി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ ധർണ്ണ സമരം എ ഐ വൈ എഫ് കോട്ടയം ജില്ലാ പ്രസിഡൻ്റ് കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.
എൻ. എസ് സന്തോഷ് കുമാർ സ്വാഗതവും. അഞ്ചു സെബാസ്റ്റ്യൻ കൃതജ്ഞതയും രേഖപ്പെടുത്തി. ധർണ്ണ സമരത്തെ അഭിസംബോധന ചെയ്തുകൊണ്ട്, അനിൽ ചാക്കോ, . അനീഷ് തോമസ്, അർജുൻ കെ ഷാജി, ശരത് കുമാർ വിഎസ്, സ
അമൃത ലാൽ എന്നിവർ സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments