Latest News
Loading...

അഡ്വ. സെബാസ്റ്റ്യൻ എം.ജെ പൂഞ്ഞാറിൽ യു.ഡി.എഫ് സ്ഥാനാർഥി




ഈരാറ്റുപേട്ട: പ്ലാശനാൽ സ്വദേശി അഡ്വ. സെബാസ്റ്റ്യൻ എം.ജെ (സജി ജോസഫ്) മൂലേച്ചാലിൽ പൂഞ്ഞാറിൽ യു.ഡി.എഫ് സ്ഥാനാർഥിയാകും. പാലാ സെൻ്റ് തോമസ് കോളേജിൽ നിന്നും ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ ബിരുദം, പൂനെ സിംബയോസിസ് ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും എൽ.എൽ.ബി, അതെ യൂണിവേഴ്സിറ്റിയിൽ നിന്നും മാനേജ്മെന്റിൽ (എം.ബി.എ) ബിരുദാനന്തര ബിരുദം എന്നിവ നേടിയിട്ടുണ്ട്. 
പാലാ സെന്റ് തോമസ് കോളേജിൽ ചെയർമാൻ ആയി രാഷ്ട്രീയ, സാമൂഹ്യ രംഗത്തേക്ക് എത്തിയ സെബാസ്റ്റ്യൻ 25-ാം വയസ്സിൽ തലപ്പലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയി. 10 വർഷം പഞ്ചായത്തിനെ നയിച്ചു.



24 വർഷമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ തലപ്പലം മണ്ഡലം പ്രസിഡന്റ്‌, കോട്ടയം ജില്ലയിലെ ആദ്യ ക്ലാസ്സ് വൺ സൂപ്പർ ഗ്രേഡ് ബാങ്ക് ആയ തലപ്പലം സർവ്വീസ് സഹകരണ ബാങ്കിനെ 24 വർഷം നയിച്ചു. 1990 കാലഘട്ടത്തിൽ ഇടതു ശക്തി കേന്ദ്രം ആയിരുന്നു തലപ്പലത്ത് കോൺഗ്രസിനെ വിജയത്തിലേക്ക് നയിച്ചത് സജിയുടെ നേതൃത്വപാടവമായിരുന്നു. 
അഡ്വ. സെബാസ്റ്റ്യന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ തുടക്കമായി

 

 ഇന്ന് രാത്രി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ഈരാറ്റുപേട്ടയിൽ റോഡ് ഷോ നടന്നു. ചേനാട് കവല മുതൽ മുട്ടം കവല വരെ നടന്ന പ്രകടനത്തിൽ നിരവധി പ്രവർത്തകരും കോൺഗ്രസ് നേതാക്കളും പങ്കെടുത്തു. 



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments