പാലാ:-നിജസ്ഥിതി അറിയാൻ ക്യൂ ആർ കോഡ് സഹിതം വികസന പത്രിക പ്രസിദ്ധീകരിച്ചതോടെ യാഥാർത്ഥ്യം ജനങ്ങൾ തിരിച്ചറിഞ്ഞെന്ന് യു.ഡി.എഫ്. ഭരണത്തിൽ പങ്കാളിത്തമുള്ളവർ സഹായിച്ചിരുന്നെങ്കിൽ കെ എം മാണി തുടങ്ങി വെച്ച പദ്ധതികൾ പൂർത്തീകരിക്കാൻ കഴിയുമായിരുന്നു. ജലസേചന വകുപ്പ് മന്ത്രിയുണ്ടായിട്ടും കെ.എം മാണിയുടെ സ്വപ്ന പദ്ധതിയായ അരുണാപുരം റെഗുലേറ്റർ കം ബ്രിഡ്ജ് അട്ടിമറിച്ചതിന് ജനങ്ങളോട് മറുപടി പറയണം.
ആറര വർഷം കൊണ്ട് 245 കോടി രൂപയുടെ വികസനം പാലായുടെ ചരിത്രത്തിൽ റിക്കോർഡാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വികസന പത്രികയിൽ ഉണ്ടോയെന്ന് ജനങ്ങൾക്ക് തിരിച്ചറിയാൻ മാത്രം വിവേകമുള്ളവരാണ് പാലായിലെ വോട്ടർമാർ. എം.പി സ്ഥാനം കൈയ്യിൽ സൂക്ഷിച്ചു കൊണ്ട് എം.എൽ.എ ആകാനുള്ള പാഴ്ശ്രമം നടത്തുന്നതിനുള്ള റിക്കോർഡും ഈ തെരഞ്ഞെടുപ്പിലൂടെ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് സ്വന്തമാകുമെന്ന് യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി വിലയിരുത്തി. ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. കുര്യാക്കോസ് പടവൻ, ബിജു പുന്നത്താനം, ജോർജ് പുളിങ്കാട്, ആർ. സജീവ്, കെ.ഗോപി എന്നിവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments