Latest News
Loading...

നെല്ലാപ്പാറ വളവില്‍ ലോറിയും കാറും മറിഞ്ഞ് അപകടം



പാലാ തൊടുപുഴ റോഡില്‍ നെല്ലാപ്പാറ ഇറക്കത്തില്‍ കാറും ലോറിയും കൊക്കയിലേയ്ക്ക് മറിഞ്ഞ് അപകടം. 6 മണിയോടെയാണ് അപകടമുണ്ടായത്. കാറില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായും പറയപ്പെടുന്നു. ചരക്ക് ലോറിയാണ് കാറിനൊപ്പം മറിഞ്ഞത്. അപകടത്തിന്‍രെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.  ഇരുവാഹനങ്ങളും ഛിന്നഭിന്നമായ നിലയിലാണ്.






നെല്ലാപ്പാറ കുരിശുപള്ളിയ്ക്ക് സമീപത്തെ വളവില്‍ അപകടം നിത്യസംഭവമാണ്. നിരവദി വാഹനങ്ങള്‍ ഇതിനോടകം ഇവിടെ അപകടത്തില്‍പെട്ടിട്ടുണ്ട്. അപകടങ്ങളില്‍പെട്ട് ക്രാഷ് ബാരിയറുകളും തകര്‍ന്ന നിലയിലാണ്. ലോറിയും ബസും അടക്കം ഇവിടെ പലതവണ അപകടത്തില്‍പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.





.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments