Latest News
Loading...

ആണ്ടൂർ മഹാദേവക്ഷേത്രത്തിൽ കൊടിയേറ്റ് ശനിയാഴ്‌ച



പാലാ: മരങ്ങാട്ടുപിള്ളി ആണ്ടൂർ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവം, ആണ്ടൂർ തിരുവാതിരയ്ക്ക് ശനിയാഴ്‌ച കൊടിയേറും. ക്ഷേത്രത്തിനകത്തും തിരുവരങ്ങിലുമായി നിരവധി പരിപാടികളാണ് ഇത്തവണയുണ്ടായിരിക്കുക എന്ന് തിരുവുത്സവകമ്മിറ്റിയും ദേവസ്വം കമ്മിറ്റിയും അറിയിച്ചു. മാർച്ച് 26നായിരിക്കും ആറാട്ട്. ശനിയാഴ്‌ച വൈകിട്ട് 7.30ന് ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്ത് അനിൽ ദിവാകരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റ്. തുടർന്ന് മഹാതിരുവാതിര. രാത്രി 8.20ന് 'രുദ്രമുദ്ര' പുരസ്‌കാര സമർപ്പണം, 8.30ന് നാദം മഹേശ്വരം അവതരണം രുദ്രനാദം ഭജൻസ് പാലാ

22ന് രാവിലെ ക്ഷേത്രത്തിലെ പതിവുപൂജകൾക്ക് ശേഷം ഉത്സവബലി, തിരുവാതിരകളി, പ്രസാദമൂട്ട്. വൈകിട്ട് ഏഴിന് തിരുവരങ്ങിൽ നൃത്തസന്ധ്യ, അവതരണം ശ്രീദുർഗ നൃത്തകലാലയം മണ്ണയ്ക്കനാട്. 8.30ന് റിഥം ഓഫ് ആണ്ടൂർ. 23ന് രാവിലെ ക്ഷേത്രത്തിലെ പതിവുപൂജകൾക്ക് ശേഷം ഉത്സവബലി, വൈകിട്ട് ഏഴിന് നാഗർകോവിൽ നൈറ്റ് ബേർഡ്‌സ് ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള. 24ന് വൈകിട്ട് ഏഴിന് തിരുവരങ്ങിൽ തോൽപ്പാവക്കൂത്ത് അവതരണം പദ്‌മശ്രീ രാമചന്ദ്ര പുലവറുടെ നേതൃത്വത്തിലുള്ള ഷൊർണൂർ തോൽപ്പാവക്കൂത്ത് കലാകേന്ദ്രം. രാത്രി 8.30ന് രാഗലയം അവതരണം: മീര റാം മോഹൻ ആൻഡ് പാർട്ടി. രാത്രി 10.30ന് ഋഷഭവാഹന എഴുന്നള്ളിപ്പ്.



25ന് പള്ളിവേട്ട നാളിൽ രാവിലെ 8.30ന് കാഴ്‌ച ശ്രീബലി എഴുന്നള്ളിപ്പ് നാദസ്വരം തെന്നത്തൂർ മനോജ്, മായാ മനോജ് ആൻഡ് പാർട്ടി. ചെണ്ടമേളം ആനിക്കാട് കലാസമിതി. ഉച്ചകഴിഞ്ഞ് നാലിന് പറയ്ക്കെഴുന്നള്ളിപ്പ്. വൈകിട്ട് അഞ്ചിന് മരങ്ങാട്ടുപിള്ളി പാറപ്പനാൽ കൊട്ടാരത്തിൽനിന്നും എഴുന്നള്ളത്ത്. 6ന് ആണ്ടൂർ സരസ്വതി വിലാസം എൻഎസ്എസ് കരയോഗത്തിൽ സമൂഹപ്പറ. 6.46ന് ആണ്ടൂർ എസ്‌എൻഡിപി ഗുരുമന്ദിരത്തിൽനിന്ന് ദേശതാലപ്പൊലി ഘോഷയാത്ര. രാത്രി 9.00ന് വീരനാട്യം അവതരണം: ശിവം വീരനാട്യ സംഘം, ആണ്ടൂർ. രാത്രി 9.30ന് മീനടം ബാബു അവതരിപ്പിക്കുന്ന കഥാപ്രസംഗം. രാത്രി 12ന് പള്ളിവേട്ട.

 
മാർച്ച് 26 ആറാട്ട് ദിനത്തിൽ രാവിലെ പതിവുപൂജകൾതക്ക് ശേഷം കാഴ്‌ച ശ്രീബലി. പഞ്ചാവാദ്യം, ചെണ്ടമേളം ആനിക്കാട് കലാസമിതി. വൈകിട്ട് 6.30ന് ആറാട്ട് ബലി, കൊടിയിറക്ക്. രാത്രി 7.15ന് ക്ഷേത്രക്കുളത്തിൽ ആറാട്ട്. 7.35ന് ആറാട്ട് എതിരേൽപ്പ്. ആൽത്തറമേളം കല്ലൂർ ഉണ്ണികൃഷ്‌ണന്റെ പ്രമാണത്തിലും കലാമണ്‌ഡലം പുരുഷോത്തമൻ്റെ സഹപ്രമാണത്തിലും കലാമണ്‌ഡലം മുരുകദാസ് അടക്കം അമ്പതിലേറെ പേർ ആണിനിരക്കുന്ന ഇരുകോൽ പഞ്ചാരി. രാത്രി 10ന് ട്രാക്ക് ഗാനമേള. തുടർന്ന് വലിയ കാണിക്ക, ഇറക്കിയെഴുന്നള്ളിക്കൽ, ഇരുപത്തിയഞ്ചുകലശാഭിഷേകം.



ആണ്ടൂർ ഉത്സവത്തോടനുബന്ധിച്ച് കഴിഞ്ഞദിവസം വിവിധ സർക്കാർ വകുപ്പുകളുടെ യോഗം ചേർന്ന് മുന്നൊരുക്കങ്ങൾ വിലയിരുത്തി. ഉദ്യോഗസ്‌ഥർ ഉത്സവത്തിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ നൽകി. 2025ൽ ധ്വജപ്രതിഷ്ഠ നടന്ന ക്ഷേത്രമാണ് ആണ്ടൂർ മഹാദേവക്ഷേത്രം.

വാർത്താ സമ്മേളനത്തിൽ തിരുവുത്സവകമ്മിറ്റി പ്രസിഡൻ്റ് വി.സി. ജയപ്രകാശ് പൂവൻകുടിയേൽ, സെക്രട്ടറി സനൽകുമാർ ടി.എൻ., കൺവീനർ നിധീഷ് കുമാർ ടി, ട്രഷറർ വി.എൻ. ദിവാകരൻ, ദേവസ്വം പ്രസിഡൻറ് ലാൽ കെ. തോട്ടത്തിൽ ഇല്ലം, സെക്രട്ടറി വാസുദേവശർമ്മ, പി.കെ ദയാമോൾ തുടങ്ങിയവർ പങ്കെടുത്തു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments