കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ 2026 - 27 വര്‍ഷത്തെ കരടു പദ്ധതി രേഖ പ്രകാശിപ്പിക്കുന്നതിനുള്ള വികസന സെമിനാര്‍ 2026 നടത്തപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് സിബി മാണി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മിനി മത്തായി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു താന്നിയ്ക്കത്തറപ്പില്‍ കരട് രേഖ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബെല്‍ജി ഇമ്മാനുവല്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ഉല്‍പാദന, സേവന, പശ്ചാത്തല മേഖലകള്‍ക്കും, കലാ സാംസ്‌കാരിക മേഖലയ്ക്കും, പഞ്ചായത്ത് ബസ് സ്റ്റാന്റ്, മാര്‍ക്കറ്റ്, മാലിന്യ സംസ്‌കരണ പ്ലാന്റിനും പ്ലേ ഗ്രൌണ്ടിനും, ഗ്രാമീണ റോഡുകള്‍ക്കും കുടിവെള്ളത്തിനും പ്രാധാന്യം നല്‍കിയുള്ള കരടാണ് പ്രസിദ്ധീകരിച്ചത്.
ആസൂത്രണ സമിതി അംഗങ്ങള്‍ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, വിദഗ്ധര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. മുന്‍ പഞ്ചായത്ത് ജനപ്രതിനിധികള്‍, സഹകരണബാങ്ക് ജീവനക്കാര്‍, എന്നിവര്‍ വികസന സെമിനാറിന്റെ വിജയത്തിനായി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജി തോമസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശാലിനി മോഹനന്‍, സാം ജോസ്, മെമ്പര്‍മാരായ ലിന്‍സി സെബാസ്റ്റ്യന്‍, രശ്മി പോള്‍, ജമിനി ജോണി, പഞ്ചായത്ത് സെക്രട്ടറി പ്രസന്ന എസ് റ്റി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ പ്രൊഫ. സി.റ്റി. അബ്രഹാം ചിറത്തടം തുടങ്ങിയവര്‍ സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments