പാലാ ടൗണിൽ കുരിശുപള്ളിയോട് ചേർന്ന് നിലനിന്നിരുന്ന സിവൈഎംഎൽ ഓഫീസ് കെട്ടിടം തകർന്ന നിലയിൽ. രാത്രി ഒന്നരയോടെ സമീപവാസികൾ വലിയ ശബ്ദം കേട്ടതായി പറയുന്നു. ഇരുളിന്റെ മറവിൽ കെട്ടിടം തകർത്തതയാണ് പറയപ്പെടുന്നത്. സാമൂഹ്യവിരുദ്ധരാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നതെന്ന് സിവൈഎം എൽ പ്രസിഡൻ്റ് സതീഷ് മണർകാട് പറഞ്ഞു. 79 വർഷമായി പാലാ യിലാ നിലനിൽക്കുന്ന ഒരു സംഘടനയെ തകർക്കാനുള്ള നീക്കം കുരിശുപള്ളി മാതാവിനോടുള്ള നീക്കമാണെന്നും സതീഷ് പറഞ്ഞു.
.അതേസമയം, കുരിശുപള്ളിയോട് ചേർന്ന് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൻ്റെ ഉടമസ്ഥാവകാശം സംബ ന്ധിച്ച തർക്കങ്ങളും കേസും നിലവിലുണ്ട്. പഴയ കെട്ടിടത്തിൻ്റെ മച്ച് തകർന്നത് ഈയിടെ പുനരുദ്ധാര ണം നടത്തിയത് പള്ളിയധികൃതർ നിർത്തിവെപ്പിച്ചിരുന്നു. പകരം 2 മുറികൾ നല്കാമെന്ന് അറിയി ച്ചിട്ടും സിവൈഎംഎൽ മാറാൻ തയാറായില്ലെന്നും പറയപ്പെടുന്നു.
.1947 ഓഗസ്റ്റ‌് 15നാണ് സിവൈഎംഎൽ സംഘടന പാലായിൽ രൂപീകൃതമായത്. പാലായിലെ സാസ് കാരിക രംഗത്തെ സജീവ സാന്നിധ്യമാണ് സംഘനയിലെ പ്രവർത്തകർ. പാലാ ജൂബിലി തീരുനാൾ വേളയിൽ സിവൈഎംഎൽ സംഘടിപ്പിക്കുന്ന പരിപാടികളും ശ്രദ്ധേയമാണ്. കെട്ടിടം തകർന്നതിൽ സംഘടനാ പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചു. കറുത്ത ബാഡ്‌ജ് ധരിച്ചാണ് പ്രവർത്തകർ സ്ഥലത്തെത്തിയത്. സംഘടനാ വൈസ് പ്രസിഡൻ്റ് സോണി വലിയകാപ്പിൽ, ജന. സെക്രട്ടറി റജി ജോ ർജ്ജ് പുളിക്കൽ, സെക്രട്ടറി സജി അഗസ്റ്റിൻ പുളിക്കൽ, ട്രഷറർ അനൂപ് ടെൻസൺ വലിയകാപ്പിൽ, കമ്മറ്റി അംഗങ്ങളായ ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, സന്തോഷ് മണർകാട്, സിബി കുറ്റിയാങ്കൽ, സാജൻ മാ ത്യു പന്തപ്ലാക്കൽ, ഫെലിക്‌സ് ഡികൺ, ജോണി ജോസഫ്, അജി തോമസ്, ലിജോ ജോയി, ഷാജി മാത്യു, ബിജു ജോസഫ്, കെ.എം മാത്യു കുട്ടമ്പുഴ എന്നിവർ പങ്കെടുത്തു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments