പാലാ രൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടറും കത്തോലിക്കാ കോൺഗ്രസ് പാലാരുപതാ ഡയറക്ടറുമായ ഫാ.ജോർജ് വർഗീസ് ഞാറക്കുന്നേലിനെ കാർ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ സംഭവത്തിൽ വാഹന ഉടമയെയും വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തു. മുത്തോലി സ്വദേശി പ്രകാശ് എന്നയാളുടെ ആണ് വാഹനം. ജനുവരി പന്ത്രണ്ടാം തീയതി അരമനയ്ക്ക് മുന്നിൽവച്ച് ഉണ്ടായ അപകടത്തിൽ വാഹനം നിർത്താതെ പോവുകയായിരുന്നു.
പരാതി ലഭിച്ചതിന് തുടർന്ന് പോലീസ് വേഗത്തിൽ അന്വേഷണം ആരംഭിച്ചങ്കിലും സിസിടിവി ദൃശ്യങ്ങൾ ലഭിക്കാതിരുന്നത് വാഹനം കണ്ടെത്താൻ തടസ്സമായി. പലസ്ഥലങ്ങളിലും ഉള്ള സിസിടിവികൾ പ്രവർത്തിക്കുന്നില്ല. വ്യാപാരസ്ഥാപനങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുന്നവർ അത് പ്രവർത്തനക്ഷമമായി സൂക്ഷിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments