മേലുകാവ് കോണിപ്പാട് തേങ്ങ മനു എന്ന വിളിക്കുന്ന മനുമോൻ റ്റി.കെ എന്നയാളെ അനധികൃതമായി 32.5 ലിറ്റർ മദ്യം ( 65 മദ്യകുപ്പികൾ) കൈവശം സൂക്ഷിച്ച് വച്ച് വില്പന നടത്തിയ കുറ്റത്തിന് ഈരാറ്റുപേട്ട എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) എൽ. സുബാഷിന്റെ നേത്യത്വത്തിൽ അറസ്റ്റ് ചെയ്ത് കേസ് എടുത്തു. ടിയാൻ വാടകയ്ക്ക് താമസിച്ചു വരുന്നിരുന്ന ഇടമറുക് ഇരുമാപ്ര ഭാഗത്തുള്ള വീട്ടിൽ വച്ചാണ് മദ്യവില്പന നടത്തിവന്നിരുന്നത്.
നിരന്തരമായി കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ഓഫീസിലെ കൺട്രോൾ റൂമിൽ നിന്നും പരാതികൾ വരുകയും ആയത് അന്വേഷിക്കുന്നതിനായി ഈരാറ്റുപേട്ട എക്‌സൈസ് റേഞ്ച് ഓഫീസിലെ അംഗങ്ങളായ സുബാഷ് എൽ, സ്റ്റാൻലി ചാക്കോ, ഷാജി വി എം , നന്ദു എം എൻസ ആന്റോ ജോസഫ് എന്നിവർ അടങ്ങുന്ന ഒരു ഷാഡോ എക്‌സൈസ് ടീമിനെ രൂപീകരിക്കുകയും ഈ ടീം ടിയാനെ കുറെ നാളുകളായി ടിയാനെ പിൻതുടർന്ന് രഹസ്യമായി നിരീക്ഷിച്ച് വന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയധികം മദ്യക്കുപ്പികൾ വീട്ടിൽ സൂക്ഷിച്ച് വച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. ഫോണിൽ വിളിച്ച് പറയുന്നതിന് അനുസരിച്ച് ആവശ്യക്കാർക്ക് മദ്യകപ്പികൾ വീട്ടിൽ എത്തിച്ച് നൽകുന്നതായിരുന്നു ഇയാളുടെ പതിവ് രീതി.
.ടിയാന്റെ വീട്ടിന്റെ വരാന്തയിൽ വച്ച് മറ്റൊരാൾക്ക് മദ്യവില്പന നടത്തുന്നതിനിടയാണ് ടിയാൻ എക്‌സൈസിന്റെ പടിയിലാക്കുന്നത്. ഒരു ദിവസം 40 മദ്യക്കുപ്പികളൊളം ടിയാൻ അനധിക്യതമായി വില്പന നടത്തിയിരുന്നു. തുടർന്ന് മനുമോനെ ഈരാറ്റുപേട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജ്‌സ്ട്രറ്റ് കോടതിയിൽ ഹാജരാക്കിയതിൻ പ്രകാരം ടിയാനെ 30.01.2026 തീയതി വരെ റിമാന്റ് ചെയ്ത് ഉത്തരവായിട്ടുള്ളതാണ്. പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് മാരായ സുബാഷ് എൽ, ഷാജി വി എം പ്രിവൻറിവ് ഓഫീസർ സ്റ്റാൻലി ചാക്കോ,,സിവിൽ എക്‌സൈസ് ഓഫീസർമാരായ നന്ദു എം എൻ,ആന്റോ ജോസഫ്. വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സിനി ജോൺ എന്നിവർ ഉണ്ടായിരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments