Latest News
Loading...

ഈസ്റ്റ് കേരള മഹാ ഇടവക കൺവെൻഷൻ മൂന്നാം ദിനം



43-മത് ഈസ്റ്റ് കേരള മഹാ ഇടവക കൺവെൻഷന്റെ മൂന്നാം ദിനത്തിൽ  ജോർജ് ചെറിയാൻ മിഷൻസ് ഇന്ത്യ തിരുവല്ല വചന സന്ദേശം നൽകി. വൈദികർ ദൈവിക കൈവെപ്പ് ലഭിച്ചവർ. ക്രിസ്തീയ ജീവിതം ഫലകരമാക്കുക എന്നതാണ് ഓരോ വൈദികന്റെയും ശുശ്രൂഷ ചുമതല. ക്രിസ്തീയ ജീവിതം ബുദ്ധിമുട്ട് ഉള്ളതാണ്. ക്രിസ്തീയ ശുശ്രൂഷ പ്രതിസന്ധികൾ നിറഞ്ഞതാണ്. അകത്തുനിന്നും പുറത്തുനിന്നും പോരാട്ടമുള്ള ജീവിതമാണ് ക്രിസ്തീയ ജീവിതം. അകത്തെ മനുഷ്യനെ ബലപ്പെടുത്തുക എത്ര ബുദ്ധിമുട്ട് ഉണ്ടായാലും പിന്നോട്ടില്ല എന്ന ദൃഢ നിശ്ചയത്തോടെ മുന്നേറുക. പ്രയാസങ്ങളിൽ, വിമർശനങ്ങളിൽ, തള്ളിപ്പറയുന്ന സാഹചര്യങ്ങളിൽ, തളർന്നു പോകയില്ല എന്നതാണ് ഒരു വൈദികന്റെ ജീവിതത്തിന്റെ അന്തസത്ത. വൈദികൻ ശുശ്രൂഷ ജീവിതത്തിൽ മടുത്തു പോകാതെ സഹിത്വത്തിനു വേണ്ടി അധ്വാനിക്കണം. വൈദികൻ മടുത്തു പോകാതെ ശുശ്രൂഷ പൂർത്തീകരിക്കണം. 



രാവിലത്തെ യോഗത്തിന് മഹായിടവകയിലെ വൈദീകർ ആരാധനയ്ക്ക് നേതൃത്വം നൽകി. ഉച്ച കഴിഞ്ഞും, വൈകുന്നേരത്തെയും യോഗങ്ങളിലെ ആരാധനയ്ക്ക് പീരുമേട് സഭാ ജില്ലയിലെ വൈദീകരും, സുവിശേഷകരും, വിശ്വാസ സമൂഹവും നേതൃത്വം നൽകി.

റൈറ്റ്‌. വി. എസ്. ഫ്രാൻസിസ് തിരുമേനി, റൈറ്റ്. റവ. ഡോ. കെ. ജി. ഡാനിയൽ തിരുമേനി, റവ. ജോസഫ് മാത്യു, റവ. റ്റി. ജെ. ബിജോയ്, റവ. എ. റ്റി ജോൺ, റവ. മാക്സിൻ ജോൺ തുടങ്ങിയവർ നേതൃത്വം നൽകി. 

കൺവെൻഷന്റെ നാലാം ദിനം ബുധനാഴ്ച രാവിലെ മഹായിടവക സ്ത്രീ ജനസഖ്യവും, വണ്ടിപ്പെരിയാർ സഭാ ജില്ലയും ആരാധനകൾക്ക് നേതൃത്വം നൽകും. ശ്രീമതി. സമ്പത്ത് വർഗീസും, ശ്രീ. കോശി ജോൺസനും തിരുവചന സന്ദേശങ്ങൾ നൽകും.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments