Latest News
Loading...

വംശീയ രാഷ്ട്രീയ പ്രചരണങ്ങളെ പൊതു സമൂഹം തള്ളികളഞ്ഞു. കെ. എ ഷെഫീഖ്



തെരഞ്ഞെടുപ്പിൽ നടത്തിയ വംശീയ രാഷ്ട്രീയ
പ്രചരണങ്ങളെ അർഹിക്കുന്ന അവഗണനയിൽ ജനം തള്ളി കളഞ്ഞന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ കെ. എ ഷെഫീഖ് പറഞ്ഞു. വെൽഫെയർ പാർട്ടി പ്രതിനിധികളായി ജില്ലയിൽ നിന്നും വിജയിച്ച  ജനപ്രതിനിധികൾക്ക് ജില്ല കമ്മിറ്റി നൽകിയ സ്വീകരണ പരിപാടി  ഫുഡ്ബുക്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം നിർവഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം.



സാഹോദര്യ രാഷ്ട്രീയത്തെ പൊതു സമൂഹം സ്വീകരിക്കുന്നു എന്നതിൻ്റെ തെളിവാണ് വെൽഫെയർ പാർട്ടിക്ക് സംസ്ഥാനത്ത് ലഭിച്ച  അംഗീകാരമെന്നും അദ്ധേഹം കൂട്ടി ചേർത്തു. പാർട്ടി ജില്ല പ്രസിഡൻ്റ് കെ.കെ.എം സാദിഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം സണ്ണി മാത്യൂ മുഖ്യപ്രഭാഷണം നടത്തി. തെരഞ്ഞെടുപ്പിൽ മത്സരിച്ചവരെ സദസിൽ ആദരിച്ചു.

റൈന നൗഫൽ,  സുറുമി കെ.എ , ജില്ല വൈസ് പ്രസിഡണ്ട് സുനിൽ ജാഫർ, ജില്ല ജനറൽ സെക്രട്ടറിമാരായ പി.എ നിസാം  അർച്ചന പ്രജിത്,   എന്നിവർ സംസാരിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments