മറ്റക്കര ടോംസ് കോളേജില്‍ നടന്ന ഓട്ടോ ഷോ, എയര്‍ഷോ, ഐഎസ്ആര്‍ഒ എക്‌സിബിഷന്‍ ടെക് ഫെസ്റ്റ് എന്നിവ വൈവിധ്യത്താലും ജനപങ്കാളിത്തത്താലും ശ്രദ്ധേയമായി. അമ്പതോളം മോഡിഫൈഡ് വാഹനങ്ങളും കാര്‍ സ്റ്റണ്ടിംഗും കാഴ്ചക്കാരില്‍ ആവേശം ഉണര്‍ത്തി. ഒപ്പം കോളേജ് മൈതാനത്തു നിന്നും പറന്നുയര്‍ന്ന RC പ്ലൈനുകള്‍ കാണികളെ പുളകം അണിയിച്ചു.
ഐഎസ്ആര്‍ഒ വിദഗ്ധര്‍ നല്‍കിയ വിശദീകരണത്തോട് കൂടിയ എക്‌സ്‌പോ ആകാശവിതാനത്തിലെ ഉപഗ്രഹങ്ങളുടെ ചലനങ്ങളും അയക്കുന്ന റോക്കറ്റിന്റെ സഞ്ചാരപഥവും കാഴ്ചക്കാര്‍ക്ക് അറിവ് പകര്‍ന്നു നല്‍കുന്നതായിരുന്നു. കോളേജിലെ വിവിധ പഠന വകുപ്പുകള്‍ അണിയിച്ചൊരുക്കിയ ടെക്‌നിക്കല്‍ എക്‌സിബിഷന്‍ എഞ്ചിനീയറിംഗ് വിജ്ഞാന മേഖലയില്‍ ടോംസ് സ്ഥാപനത്തിന്റെ കരുത്ത് വിളിച്ചറിയിക്കുന്നത് ആയിരുന്നു .
രാവിലെ 10 മണിക്ക് ടോംസ് കോളേജ് ഗ്രൗണ്ടില്‍ ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തില്‍ കോളേജ് ചെയര്‍മാന്‍ ടോം ടി ജോസഫ് അധ്യക്ഷത വഹിച്ചു . അകലക്കുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി സണ്ണി, പഞ്ചായത്ത് അംഗങ്ങളായ എം എസ് രാജു, ഗിരിജ , ജാന്‍സി ബാബു അനില്‍കുമാര്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സര്‍ ജോജി തമ്പി എന്നിവര്‍ പ്രസംഗിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments