പാലാ സെന്റ് തോമസ് കോളേജിന്റെ ലെ എൻ സി സി നേവി വിഭാഗം കെഡറ്റുകളുടെ ആഭിമുഖ്യത്തിൽ സ്വച്ചതാ ദിവസ് ശുചീകരണം സംഘടിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരമുള്ള *സ്വച്ഛതാ ഹി സേവ* ഒരു ദിവസം ഒരു മണിക്കൂർ (एक तारीख एक घंटा) എന്ന ക്യാമ്പയിന്റെ ഭാഗമായി എൻ. സി. സി. നാവിക വിഭാഗം അൽഫോൻസാ കോളജ് മുതൽ സെന്റ് തോമസ് കോളേജ് അരുണാപുരം സൗത്ത് ഇന്ത്യൻ ബാങ്ക് വരെയുള്ള വഴിയോരങ്ങളും , ബസ് സ്റ്റോപ്പുകളും, ഫുട്പാത്തുകളും വൃത്തിയാക്കി.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൻ്റെ പല പ്രദേശങ്ങളിൽ നിന്നും പഠനത്തിനും ജോലിക്കും ഉന്നത വിദ്യാഭ്യാസ പരിശീലനത്തിനുമായി ധാരാളം വിദ്യാർത്ഥികൾ കേരളത്തിൻ്റെ ഒരു പ്രധാന എജ്യൂക്കേഷനൽ ഹബ്ബായി മാറിയിരിക്കുന്ന പാലായിലേയ്ക്ക് എത്തി കൊണ്ടിക്കുകയാണ്.
സെൻ്റ് തോമസ് കോളജ്, അൽഫോൻസാ കോളജ്, സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ട്, ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ ഉൾപ്പെടുന്ന പാലായിലെ ഈ പ്രദേശങ്ങൾ വൃത്തിയിയി സൂക്ഷിക്കേണ്ടത് പാലാക്കാരുടെ അഭിമാനവും അതോടൊപ്പം ഉത്തരവാദിത്വവുമാണെന്ന് അധ്യക്ഷ പ്രസംഗം നിർവ്വഹിച്ചു കൊണ്ട് പ്രിൻസിപ്പൽ പ്രൊഫസർ ഡോ. സിബി ജയിംസ് അഭിപ്രായപ്പെട്ടു.
എന്റെ കുടുംബം, എന്റെ പ്രദേശം, എന്റെ ഗ്രാമം, എന്റെ ജോലി സ്ഥലം വൃത്തിയായി സൂക്ഷിക്കേണ്ടത് നാം ഓരോരു ത്തരുടേയും കടമയാണന്ന് ചെയർപേഴ്സൻ ഓർമ്മിപ്പിച്ചു.
പാലായുടെ എജ്യൂക്കേഷണൽ ഹബ്ബായ ഈ പ്രദേശങ്ങൾ ഏറ്റവും വൃത്തിയായി സൂക്ഷിക്കുന്നതിനും ദൈനംദിന ശുചീകരണത്തിനുള്ള ക്രമീകരണങ്ങൾ ഭരണസമതിയിൽ ചർച്ച ചെയ്ത് നടപ്പിലാക്കുമെന്നും
പൊതുശുചിത്വബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതിനും
സുന്ദരമായ പാലായ്ക്കു വേണ്ടി എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്നും ചെയർപേഴ്സൻ അഭിപ്രായപ്പെട്ടു.
ക്യാംപസ്സുകളുടെ മുൻപിലും ബസ്സ് സ്റ്റോപ്പുകളിലും ഫുട്പാത്തുകളിലും മാല്യന്യം നിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ചെയർപേഴ്സൻ ഉറപ്പ് നൽകി.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.സിബി ജെയിംസിൻ്റെ നേതൃത്വത്തിൽ'മാലിന്യ മുക്ത ഭാരതം' എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടുള്ള പ്രതിജ്ഞ വിദ്യാർത്ഥികളും അദ്ധ്യാപകരും ഏറ്റുചൊല്ലി. കോളേജ് വൈസ് -പ്രിൻസിപ്പൽ റവ . ഡോ. സാൽവിൻ കാപ്പിലിപ്പറബിൽ കോളേജ് ബർസാർ റവ.ഫാ മാത്യൂ ആലപ്പാട്ട് മേടയിൽ എൻ. സി. സി.നേവൽ വിഭാഗം എ.എൻ ഒ. സബ്. ലെഫ്റ്റനന്റ് ഡോ. അനീഷ് സിറിയക്
എൻ. സി. സി. ആർമി എ. എൻ. ഒ. ലെഫ്റ്റനന്റ്. ടോജോ ജോസഫ് , കെഡറ്റ് ക്യാപ്റ്റൻ കണ്ണൻ ബി നായർ പെറ്റി ഓഫീസർ കെഡറ്റുമാരായ ജോൺ റോയി, ഫ്രെഡിൻ സെബാസ്റ്റ്യൻ , റെയ് ഗൻ പി ആർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പൊതു നൻമയെ മുൻ നിർത്തി അവധി ദിവസത്തിലും സ്വയം സന്നദ്ധരായി മുന്നോട്ട് വന്ന എൻ സി സി.നേവൽ വിഭാഗം കേഡറ്റ്സ് ഉൾപ്പെടുന്ന 50 -ൽ അധികം വിദ്യാർത്ഥികളെ പ്രിൻസിപ്പൽ പ്രൊഫ. സിബി ജെയിംസ് , പാലാ മുൻസിപ്പാലിറ്റി ചെയർ പേഴ്സൻ ദിയ ബിനു, അധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു.
വാട്സ്ആപ് ചാനലില് അംഗമാകാന് ഇവിടെ ക്ലിക് ചെയ്യൂ




0 Comments