നിർധനരായവർക്കും വിധവകൾക്കുമായി പാലാ റോട്ടറി ക്ലബ്ബ് പത്തു തയ്യൽ മെഷിനുകൾ വിതരണം ചെയ്യുന്നു. പത്തു മെഷിന്റെയും ഫണ്ട് നൽകുന്നത് റോട്ടറി മെമ്പർ മെറിൽ ജോർജ് പോളിന്റെ മകൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ റേച്ചൽ ഇസബെൽ ജോർജ് ആണ്. സ്വ ന്തം പെയിന്റിങ്ങുകളും ക്രാഫ്റ്റ് ഉൽപ്പന്നങ്ങളും ക്രിസ്‌മസ് കാർഡുകളും വിപണനം ചെയ്തതാണ് റേച്ചൽ തുക കണ്ടെത്തിയത്. 'വീവേഴ്‌സ് ഓഫ് ഹോപ്' എന്നാണ് പ്രോജക്ടിന് പേരു നൽകിയിരിക്കുന്നത്. പാലാ റോട്ടറി ക്ലബ് ഈ വർഷം കൂട്ടിക്കൽ ദുരിതബാധികർക്കു എട്ടു വീടുകൾ നിർമിച്ചു നൽകി.
നിർധനയായ ഒരു വിധവക്കു പാലായിൽ വീട് നിർമിച്ചുകൊണ്ടിരി ക്കുന്നു. നാൽപതു ലക്ഷം രൂപ മുടക്കി മരിയസദനത്തിൽ വരുമാന സ്രോത സ്സിനു വേണ്ടി പേപ്പർ ഗ്ലാസ്, പ്ലേറ്റ്, ബാഗ് തുടങ്ങിയവ നിർമിക്കുന്നതിനു ള്ള ഓട്ടോമാറ്റിക് മെഷിനറി നൽകുന്നു. ഇന്ന് രാത്രി എട്ടിന് മുന്നാനി റോട്ടറി ക്ലബ് പ്രസിഡൻ്റ് ജോഷി വെട്ടുകാട്ടിൽ ആദ്യക്ഷത വഹിക്കും കാഞ്ഞിരപ്പള്ളി എസ് ഡി കോളേജ് മുൻ പ്രിൻസിപ്പൽ Dr. ആൻസി ജോസഫ് വിതരണം ചെയ്യുംകൺവീനർ നിഷ ജോസ് കെ മാ മാണി പങ്കെടുക്കും റോട്ടറി ക്ലബ് പ്രസിഡൻ്റ് ജോഷി വെട്ടുകാട്ടിൽ, പബ്ലിക് ഇമേജ് ചെയ ർമാൻ സന്തോഷ് മാട്ടേൽ, ക്ലബ് ഓഡിറ്റർ പി.സി.ചെറിയാൻ തുടങ്ങിയവർ നിയുകത സെക്രട്ടറി ഷാജി ഓസ്റ്റിൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments