പാലാ: രാഷ്ട്രീയ പാര്‍ട്ടികളുടെ വിറകുവെട്ടികളും വെള്ളംകോരികളും പോസ്റ്റര്‍ ഓട്ടിക്കുന്നവരും മാത്രമാകാതെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സാമൂഹ്യനീതിക്കും സാമുദായിക നീതിക്കുംവേണ്ടി പ്രവര്‍ത്തിക്കുന്നവരായിരിക്കണമെന്ന് എസ്.എന്‍.ഡി.പി. യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് പറഞ്ഞു. ഓരോ തീര്‍ത്ഥാടന പദയാത്രയും പദയാത്രികരെ സംബന്ധിച്ചിടത്തോളം പുതുജന്‍മമാണെന്നും അദ്ദേഹം തുടര്‍ന്നു.
എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്‍ സംഘടിപ്പിച്ച ശിവഗിരി പദയാത്രികര്‍ക്കുള്ള ആദര സമ്മേളനവും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയികളായ അംഗങ്ങള്‍ക്കുള്ള സ്വീകരണ സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അര്‍ഹമായ കാര്യങ്ങള്‍ അര്‍ഹമായ കരങ്ങളില്‍ കൊടുക്കാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയണം. ജനപ്രതിനിധികളായവര്‍ സമുദായത്തിന്റെ സംഘടനാ ശേഷിക്കനുസരിച്ചുള്ള ഭരണഘടനാ സ്ഥാനങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കണം. സാമൂഹ്യനീതിക്ക് അനുസരിച്ചുള്ള പ്രവര്‍ത്തനം മാത്രമേ ജനപ്രതിനിധികള്‍ നടത്താവൂ എന്നും അരയക്കണ്ടി സന്തോഷ് പറഞ്ഞു.
മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ശിവഗിരി തീര്‍ത്ഥാടന പദയാത്രയില്‍ പങ്കെടുത്ത മുഴുവന്‍ പദയാത്രികരെയും ആദരിച്ചു. മീനച്ചില്‍ യൂണിയന് കീഴില്‍ നിന്ന് ത്രിതല പഞ്ചായത്ത് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 40-ഓളം ജനപ്രതിനിധികളെയും അനുമോദിച്ചു. യൂണിയന്‍ നേതാക്കളായ , രാമപുരം സി.റ്റി. രാജന്‍, കെ.ആര്‍. സജി, മിനര്‍വാ മോഹന്‍, രാജി ജിജിരാജ്, സംഗീത അരുണ്‍, അരുണ്‍ കുളംപള്ളില്‍, ഗോപകുമാര്‍ പിറയാര്‍, കെ.ആര്‍. രാജീഷ്, ബൈജു വടക്കേമുറി, പ്രദീപ് പ്ലാച്ചേരി, എം.റ്റി. സോമന്‍, രാജേഷ് ശാന്തി, ബിഡ്‌സണ്‍ മല്ലികശ്ശേരി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. യൂണിയന്‍ കണ്‍വീനര്‍ എം.ആര്‍. ഉല്ലാസ് സ്വാഗതവും വൈസ് ചെയര്‍മാന്‍ സജീവ് വയല നന്ദിയും പറഞ്ഞു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments