Latest News
Loading...

ശതാബ്ദി മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെൻ്റ്



പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിന്റെ ശതാബ്ദി ജൂബിലിയോടനുബന്ധിച്ച്, ശതാബ്ദി ജൂബിലി മെമ്മോറിയൽ ഇന്റർസ്കൂൾ ഫുട്ബോൾ ടൂർണമെന്റ് (സെവൻസ്) പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്നു. അണ്ടർ 15 വിഭാഗത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ 10 ടീമുകൾ മാറ്റുരച്ചു. ആവേശകരമായ പോരാട്ടങ്ങൾക്കൊടുവിൽ കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂൾ, പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ ശതാബ്ദി മെമ്മോറിയൽ എവർറോളിംഗ് ട്രോഫി കരസ്ഥമാക്കി. ഒന്നാം സ്ഥാനം നേടിയവർക്കുള്ള, 5001 രൂപയും എവർ റോളിങ് ട്രോഫിയും പെരിങ്ങുളം സ്പാർട്ടൻസ് ക്ലബ്‌ സ്പോൺസർ ചെയ്തു.  രണ്ടാം സമ്മാനമായി തണൽ ചാരിറ്റബിൾ ട്രസ്റ്റ് പെരിങ്ങുളം  സ്പോൺസർ ചെയ്ത 3001 രൂപയും എവർ റോളിംഗ് ട്രോഫിയും വാകക്കാട് സെന്റ് അൽഫോൻസാ സ്കൂൾ നേടി. മികച്ച കായികമികവും അച്ചടക്കവും പുലർത്തിയതിനുള്ള ഫെയർ പ്ലേ അവാർഡ് ആതിഥേയരായ പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ കരസ്ഥമാക്കി. 




ടൂർണമെന്റിനോടനുബന്ധിച്ച് പെൺകുട്ടികൾക്കായി അണ്ടർ 14 വിഭാഗത്തിൽ ഒരു സൗഹൃദ ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു. കോട്ടയം ജില്ലാ ടീമംഗങ്ങൾ അടങ്ങിയ പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ ടീമും കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂൾ ടീമും തമ്മിൽ നടന്ന മത്സരത്തിൽ ആതിഥേയരായ പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ വിജയിച്ചു. സൗഹൃദ മത്സരത്തിലെ വിജയികൾക്കുള്ള ട്രോഫികളും, Best player, Best goal keeper, Emerging player എന്നിവർക്കുള്ള ട്രോഫികളും പെരിങ്ങുളം നാട്ടുകൂട്ടം ചാരിറ്റബിൾ സൊസൈറ്റി സ്പോൺസർ ചെയ്തു.

പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ ടീമുകളുടെ ജേഴ്സി- ശ്രീ. ഫ്രാൻസീസ് സ്കറിയ പാലയ്ക്കൽ(UN Head in South Africa), Football- ശ്രീ. ജ്യോതിസ് മോഹൻ IRS, Tournament Referry - ശ്രീ. സിബി ടോം കോണൂർ എന്നിവർ സ്പോൺസർ ചെയ്തു. വിജയികൾക്കുള്ള സമ്മാനങ്ങൾ, ഇടുക്കി ജില്ലയിലെ മികച്ച സബ് രജിസ്ട്രാർ ഓഫിസായി തെരഞ്ഞെടുക്കപ്പെട്ട തോപ്രാംകുടി സബ് രജിസ്ട്രാർ ഓഫീസിലെ രജിസ്ട്രാർ ശ്രീ. റോമി തോമസ് (പൂർവവിദ്യാർഥി), സ്കൂൾ അസിസ്റ്റൻ്റ് മാനേജർ റവ. ഫാ. സജി അമ്മോട്ടുകുന്നേൽ, പഞ്ചായത്ത് മെമ്പർമാരായ ബിൻസി മാർട്ടിൻ, സജി സിബി, പി.റ്റി.എ. പ്രസിഡൻ്റ് ശ്രീ. ബിജു സി. കടപ്രയിൽ എന്നിവർ ചേർന്ന് വിതരണം ചെയ്തു.




ടൂർണ്ണമെൻ്റ് വിജയത്തിനായി അധ്യാപകരും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും അടങ്ങിയ വിവിധ കമ്മിറ്റികൾ അക്ഷീണം പ്രയത്നിച്ചു.
വിദ്യാർത്ഥികളിൽ കായികമനോഭാവം വളർത്തുന്നതിനും സൗഹൃദബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സഹായകമായ ടൂർണമെന്റ് കായികപ്രേമികൾക്ക് ആവേശകരമായ അനുഭവമായി. അന്നേ ദിവസം വൈകുന്നേരം പൂർവ്വ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി കായിക മത്സരങ്ങൾ നടത്തി. പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളുമായ നിരവധി പേർ ആവേശത്തോടെ പങ്കെടുത്ത മത്സരം സന്തോഷകരമായ അനുഭവമായിരുന്നു. വിജയികൾക്കുള്ള സമ്മാനങ്ങൾ ജനുവരി 29-ാം തീയതി നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വിതരണം ചെയ്യും.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments