Latest News
Loading...

സേഫ് ഓട്ടോ പദ്ധതി പാലായില്‍ ആരംഭിച്ചു.



പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനായി ജനമൈത്രി സുരക്ഷാ പ്രൊജക്ടിന്റെ ആഭിമുഖ്യത്തില്‍ പോലീസ് നടപ്പിലാക്കുന്ന സേഫ് ഓട്ടോ പദ്ധതി പാലായില്‍ ആരംഭിച്ചു. യാത്രക്കാര്‍ക്ക് സവാരിക്കിടെ ആവശ്യമെങ്കില്‍ പോലീസിനെ ബന്ധപ്പെടാനായി 112 എന്ന നമ്പര്‍ സംസ്ഥാനമൊട്ടാകെ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.  


കൊട്ടാരമറ്റം ഓട്ടോ സ്റ്റാന്‍ഡില്‍ സെയ്ഫ് ഓട്ടോ എന്ന സ്റ്റിക്കര്‍ ഒട്ടിച്ച് പദ്ധതിക്ക് തുടക്കം കുറിച്ചു. ടൗണിലെ എല്ലാ ഓട്ടോറിക്ഷകളിലും സേഫ് ഓട്ടോ സ്റ്റിക്കറുകള്‍ പതിപ്പിക്കും.  യാത്രക്കിടയില്‍ പൊതുജനങ്ങള്‍ക്ക് എന്തെങ്കിലും രീതിയില്‍ ബുദ്ധിമുട്ടുണ്ടായാല്‍ സ്റ്റിക്കറില്‍ കൊടുത്തിരിക്കുന്ന 112 എന്ന നമ്പര്‍ ഡയല്‍ ചെയ്താല്‍ പോലീസിന്റെ സേവനം 10 മിനുട്ടിനകം ലഭ്യമാകുമെന്ന്  ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാലാ ട്രാഫിക് യൂണിറ്റ് സബ് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍, ട്രാഫിക് യൂണിറ്റിലെ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments