പയ്യാനിത്തോട്ടം പള്ളിയിൽ ഇടവക മദ്ധ്യയായ വി. അൽഫോൻസാമ്മയുടെയും, പരി. കന്യകാമറിയത്തിൻ്റെയും, വി. സെബസ്ത്യാനോസിൻ്റെയും തിരുനാളിന് ജനുവരി 30 ന് തുടക്കമാകും. മുപ്പതാം തീയതി വൈകുന്നേരം 5 ന് കൊടിയേറ്റ് : വികാരി ഫാ അലക്സണ്ടർ പൈകട. തുടർന്ന് ആഘോഷമായ വി.കുർബാന, സിമിത്തേരി സന്ദർശനം.
ജനുവരി 31 വൈകുന്നേരം 5 ന് ആഘോഷമായ വി.കുർബാന: റവ.ഫാ, മാർട്ടിൻ പന്തിരുവേലിൽ , ജപമാല പ്രദക്ഷിണം പയ്യാനിത്തോട്ടം കുരിശടിയിലേക്ക്. ഫെബ്രുവരി ഒന്ന് ഞായർ രാവിലെ 6.30 ന് ആഘോഷമായ വി.കുർബാന, തിരുസ്വരൂപ പ്രതിഷ്ഠ. വൈകിട്ട് 5ന് ആഘോഷമായ വി.കുർബാന: റവ.ഫാ. തോമസ് കൊച്ചോടക്കൽ . തിരുനാൾ പ്രദക്ഷിണം, കുളത്തിങ്കൽ പന്തലിലേക്ക്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments