മാത്യു എം കുഴിവേലിയേയും, കട്ടക്കയം ചെറിയാൻ മാപ്പിളയേയും ലളിതാംബിക അന്തർജ്ജനത്തേയും,വെട്ടൂർ രാമൻനായരേയും സമരിക്കാതെ പാലായിലൊരു സാഹിത്യ സമ്മേളനത്തിൽ പ്രസംഗിക്കാനാവില്ലെന്ന് എഴുത്തുകാരനും ചിന്തകനുമായ സക്കറിയ പറഞ്ഞു. പാലാ സഹൃദയ സമിതി യുടെ പുതുവത്സര സാഹിത്യ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമിതി അദ്ധ്യക്ഷൻ രവി പുലിയന്നൂർ അദ്ധ്യക്ഷനായിരുന്നു.സമിതി നിർവാഹകസമിതി അംഗം ജീജോതച്ചന്റെ മൂന്നാമത് കവിതാസമാഹാരമായ ചെന്തീയപ്പൻ ശാസ്ത്രഞ്ജനും എഴുത്തുകാരനുമായ എതിരൻകതിരവനു നൽകി സക്കറിയ പ്രകാശനം ചെയ്തു. കവിയും മാദ്ധ്യമ പ്രവർത്തകനുമായ ഇസ്മായിൽ മേലടി പുസ്തകം പരിചയപ്പെടുത്തി. ചാക്കൊ സി പൊരിയത്ത് രവി പാലാ വി.എം.അബ്ദുള്ളാഖാൻ,ഡി. ശ്രീദേവി,പി.രാധാകൃഷ്ണക്കുറുപ്പ്, വിനയകുമാർ മാനസാ.ജോണി പ്ളാത്തോട്ടം,പി.എസ്.മധുസൂദനൻ,ജീജോതച്ചൻ ജോസ് മംഗലശ്ശേരി എന്നിവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments