Latest News
Loading...

വി.ഡി സതീശനെതിരെ വെള്ളാപ്പള്ളിയ്ക്ക് പിന്നാലെ സുകുമാരന്‍ നായരും



എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയും സതീശനെതിരെ  രംഗത്തെത്തി. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച നേതാവ് സഭാ സിനഡ് യോഗം ചേര്‍ന്നപ്പോള്‍ അവിടെ പോയത് തിണ്ണനിരങ്ങനല്ലേയെന്ന് സുകുമാരന്‍ നായര്‍ ചോദിച്ചു. വര്‍ഗീയതയ്‌ക്കെതിരെ സംസാരിക്കാന്‍ സതീശന് എന്ത് യോഗ്യതയാണ് ഉള്ളതെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. എസ് എന്‍ ഡി പി - എന്‍ എസ് എസ് ഐക്യത്തെക്കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ നിലപാട് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഐക്യത്തിന് എന്‍ എസ് എസ് ആഗ്രഹിക്കുന്നുണ്ടെന്നും ജി. സുകുമാരന്‍ നായര്‍.  സമുദായങ്ങള്‍ക്കിടയില്‍ ഐക്യം അനിവാര്യമാണെന്ന് വ്യക്തമാക്കിയ സുകുമാരന്‍ നായര്‍, ഐക്യനീക്കം തടഞ്ഞത് മുസ്ലീം ലീഗാണെന്ന വെള്ളാപ്പള്ളിയുടെ പരാമര്‍ശം തള്ളി. മുന്‍പ് സംവരണ വിഷയത്തിലുള്ള അഭിപ്രായവ്യത്യാസമാണ് ഐക്യത്തിന് തടസ്സമായതെന്നും എന്നാല്‍ ഇപ്പോള്‍ അത്തരം തടസ്സങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. 




സതീശനെ കോണ്‍ഗ്രസ് അഴിച്ചുവിട്ടിരിക്കുന്നത് ശരിയല്ല. സമുദായങ്ങള്‍ക്കെതിരെ ഇത്രയും മോശമായി സംസാരിച്ച മറ്റൊരാളില്ല. അയാള്‍ എന്‍ എസ് എസിനെതിരെയും രൂക്ഷമായി പറഞ്ഞു. സമുദായങ്ങള്‍ക്കെതിരെ പറഞ്ഞയാള്‍ അതില്‍ ഉറച്ചുനില്‍ക്കണമായിരുന്നു. അല്ലാതെ തിണ്ണ നിരങ്ങാന്‍ നടക്കരുതായിരുന്നു എന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. 




വെള്ളാപ്പള്ളിക്കും വീഴ്ചകള്‍ പറ്റിയിട്ടുണ്ടാകാം എന്ന് സമ്മതിച്ച അദ്ദേഹം, സമദൂര നിലപാടില്‍ എന്‍എസ്എസ് ഉറച്ചുനില്‍ക്കുമെന്നും കൂട്ടിച്ചേര്‍ത്തു. എന്‍ എസ് എസിന് പാര്‍ലമെന്ററി മോഹം ഇല്ല.  ലിഗീനെതിരെ പറഞ്ഞാല്‍ അത് മുസ്ലിങ്ങള്‍ക്കെതിരെ പറയുന്നതായി വ്യാഖ്യാനിക്കേണ്ടതില്ല. ലീഗ് എന്നാല്‍ മുഴുവന്‍ മുസ്ലിം അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സതീശനെ കോണ്‍ഗ്രസ് അഴിച്ചു വിട്ടിരിക്കുന്നു. കെ പി സി സി പ്രസിഡന്റ് നോക്കുകുത്തി ആണോ. എല്ലാത്തിനും കേറി സതീശന്‍ എന്തിനാണ് മറുപടി പറയുന്നത്. സതീശനേ അഴിച്ചു വിട്ടാല്‍ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ അടി കിട്ടുമെന്നും സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. 



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments