Latest News
Loading...

മേലമ്പാറ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവം ജനുവരി 29 മുതല്‍ ഫെബ്രുവരി 5 വരെ



മേലമ്പാറ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവം ഈ മാസം 29ന് കൊടിയേറി ഫെബ്രുവരി അഞ്ചിന് സമാപിക്കും. 29 ആം തീയതി രാവിലെ 9ന് കൊടിക്കൂറ , കൊടിക്കയര്‍ സമര്‍പ്പണം നടക്കും. വൈകിട്ട് 5.30ന് ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ഭദ്രകാളി മറ്റപ്പള്ളി മനക്കല്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ തൃക്കൊടിയേറ്റ് നടക്കും. മേല്‍ശാന്തി ചെന്തിട്ടില്ലത്ത് നീലകണ്ഠന്‍ നമ്പൂതിരി സഹകാര്‍മികനായിരിക്കും. രാത്രി ഏഴിന് തിരുവരങ്ങ് ഉദ്ഘാടനവും സ്‌കോളര്‍ഷിപ്പ് വിതരണവും പ്രതിഭകളെ ആദരിക്കലും കരയോഗം പ്രസിഡന്റ് കെ പി രവീന്ദ്രന്‍ നായര്‍ പര്യാത്ത് നിര്‍വഹിക്കും. തിരുവരങ്ങില്‍ രാത്രി എട്ടിന് കയ്യൂര്‍ ശ്രീലക്ഷ്മി തിരുവാതിര സംഘം, തിടനാട് സൗപര്‍ണിക തിരുവാതിര സംഘം എന്നിവരുടെ തിരുവാതിരകളിയും അരങ്ങേറും. 




ജനുവരി 30ന് വൈകിട്ട് അഞ്ചിന് മൂലസ്ഥാനമായ പിടികൂട്ടിക്കലിലേക്ക് എഴുന്നള്ളിപ്പ് , ദീപാരാധന. തുടര്‍ന്ന് താലപ്പൊലിയോടുകൂടി തിരികെ എഴുന്നള്ളിപ്പ്. അമ്പാറ സ്‌കൂള്‍ ജംഗ്ഷനില്‍ സമൂഹപ്പറ. 31ന് വൈകിട്ട് ക്ഷേത്രത്തില്‍ നിന്നും കൈപ്പള്ളിക്കാവ് ദേവീക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് ,ദീപാരാധന.  തുടര്‍ന്ന് പനയ്ക്കപ്പാറലം, അമ്പാറ വഴി ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിപ്പ്. കൈപ്പള്ളികാവ് പനയ്ക്കപ്പാലം, അമ്പാറ എന്നിവിടങ്ങളില്‍ സമൂഹപറ. 31ന് വൈകിട്ട് 6ന് ചലച്ചിത്ര പിന്നണി ഗായകന്‍ ബിജു നാരായണന്‍ നയിക്കുന്ന ഗാനസന്ധ്യ പനയ്ക്കപ്പാലത്ത് അരങ്ങേറും. ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ശാലിനി നിമേഷും പങ്കെടുക്കും.




പള്ളിവേട്ട ദിനമായ ഫെബ്രുവരി നാലിന് വൈകിട്ട് ഏഴിന് രാഗധാര. പിന്നണിഗായകന്‍ ജിന്‍സ് ഗോപിനാഥ് നയിക്കുന്ന സംഗീത പരിപാടി. രാത്രി 9.30ന് പള്ളിവേട്ട എഴുന്നള്ളിപ്പ്. ആറാട്ട് ദിനമായ അഞ്ചിന് വൈകിട്ട് അഞ്ചിന് ആറാട്ട് എഴുന്നള്ളിപ്പ് ശ്രീകൃഷ്ണ വാദ്യകലാപീഠത്തിന്റെ സ്‌പെഷ്യല്‍ പഞ്ചവാദ്യം അരങ്ങേറും. 9.30ന് ആറാട്ട് എതിരേല്‍പ്പ് രാത്രി 11 30ന് കൊടിയിറക്ക്.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments