Latest News
Loading...

പമ്പവിളക്ക് മഹോത്സവം മങ്കുഴി ക്ഷേത്രം ആറാട്ടുകടവിൽ നടന്നു



അഖില ഭാരത അയ്യപ്പ സേവാ സംഘം  പൂഞ്ഞാർ തെക്കേക്കര ശാഖ യുടെ ആഭിമുഖ്യത്തിൽ നടത്തിയ  പമ്പവിളക്ക് മഹോത്സവം മങ്കുഴി ക്ഷേത്രം ആറാട്ടുകടവിൽ നടന്നു. ക്ഷേത്രത്തിൽ ദീപാരാധനക്ക് ശേഷം മേൽശാന്തി ബിജോ ബാലകൃഷ്ണൻശാന്തി പകർന്നു നൽകിയ ദീപം വാദ്യമേളങ്ങളുടെയും താലപ്പൊലി യുടെയും അകമ്പടിയോടെ ആറാട്ട് കടവിൽ എത്തിച്ചു. തുടർന്ന് ആറാട്ട് കടവിൽ ഒരുക്കിയ നിലവിളക്കിലേക്ക് ദീപം പകർന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനർവ്വ മോഹൻ ഉദ്ഘാടനം ചെയ്തു



ദീപാലംകൃതമായ ക്ഷേത്ര മാതൃയിലുള്ള പമ്പവിളക്ക് ആറാട്ട്കടവിലേക്ക് ഒഴുകിയെത്തിയതോടെയാണ് പരിപാടികൾക്ക് സമാപനമായത്. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌
മിനർവ്വാ മോഹൻ ഉദ്ഘാടനം ചെയ്തു.  റ്റി എസ് രാമചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡിഷണൽ ഇൻകം ടാക്സ് കമ്മിഷണർ ജ്യോതിസ് മോഹൻ മുഖ്യ പ്രഭാഷണം നടത്തി 



 അയ്യപ്പസേവാസംഘം പൂഞ്ഞാർ ശാഖ പ്രസിഡന്റ്‌
ആർ. സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ക്ലിൻറ് അരീപ്ലാക്കൽ, പഞ്ചായത്ത്‌ മെമ്പർ മാരായ മണിക്കുട്ടി, ലേഖാ സുരേഷ്, സുരേഷ് ഇഞ്ചയിൽ എം വി പ്രദീപ്‌ കുമാർ തുടങ്ങിയവർ സംസാരിച്ചു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments