രാമപുരം: ലുലു ഗ്രൂപ്പിന്റെ മാനേജിങ്ങ് ഡയറക്ടര്‍ എം.എ. യൂസഫലി രാമപുരത്ത് എത്തി. ലുലു ഗ്രൂപ്പിന്റെ മുന്‍ ജീവനക്കാരനായിരുന്ന മരണപ്പെട്ട ചിറകണ്ടം പുത്തന്‍പുരക്കല്‍ ജോജോ ജേക്കബിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. 26 വര്‍ഷത്തോളം ലുലു ഗ്രൂപ്പില്‍ ലോജിസ്റ്റിക്‌സ് മാനേജരായി സേവനം ചെയ്തിരുന്ന ജോജോ ജേക്കബ് ജനുവരി പന്ത്രണ്ടിന് ദുബായില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു.
ഹെലികോപ്റ്ററില്‍ എത്തിയ യൂസഫലി മാര്‍ ആഗസ്തീനോസ് കോളേജ് ഗ്രൗണ്ടില്‍ ഇറങ്ങി. സ്‌കൂള്‍, കോളേജ് അധികൃതരും പൗര പ്രമുഖരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. 26 വര്‍ഷമായി എന്റൊപ്പം വളരെ സ്‌നേഹത്തിലും, സന്തോഷത്തോടെയും ജോലി ചെയ്തിരുന്ന ആളായിരുന്നു ജോജോ എന്നും അദ്ദേഹത്തിന്റെ മരണ സമയത്ത് യൂറോപ്പില്‍ ആയതിനാല്‍ സംസ്‌കാര ചടങ്ങുകളില്‍ എത്താന്‍ സാധിക്കാത്തതിനാല്‍ ഇപ്പോള്‍ കുടുംബാംഗങ്ങളെ കാണുവാന്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കോളേജ് വിദ്യാര്‍ത്ഥികളെ അഭിവാദ്യം ചെയ്ത യൂസഫലി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ അടുത്തെത്തി അവരോട് സംവദിച്ചു. തുടര്‍ന്ന് വാഹനത്തില്‍ ജോജോ ജേക്കബിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തി.
കോളേജ് ഗ്രൗണ്ടിലെത്തിയ യൂസഫലിയെ കോളേജ് മാനേജര്‍ ബര്‍ക്കുമാന്‍സ് കുന്നുംപുറം, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്താറാം, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. റെജി വര്‍ഗ്ഗീസ് മേക്കാടന്‍, അഡ്മിനിസ്‌ട്രേറ്റീവ് എക്‌സിക്യൂട്ടീവ് അംഗം പ്രാകാശ് ജോസഫ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡിറ്റോ ജോസഫ്, ഹെഡ്മാസ്റ്റര്‍ സാബു, വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരം യൂണിറ്റ് പ്രസിഡന്റ് സജി മിറ്റത്താനി, ജനറല്‍ സെക്രട്ടറി ജോര്‍ജ് കുരിശുംമൂട്ടില്‍, സുലഭ സൂപ്പര്‍മാര്‍ക്കറ്റ് ചെയര്‍മാന്‍ സണ്ണി പൊരുന്നക്കോട്ട്, ലുലു ഗ്രൂപ്പ് പി.ആര്‍.ഓ. ജോയി എബ്രാഹം, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി കാര്യപ്പുറം എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments