Latest News
Loading...

കൊച്ചി ബിനാലയുടെ ഭാഗമെന്ന രീതിയിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നത്



 കൊച്ചി ബിനാലെയുടെ ഭാഗമെന്ന രീതിയിൽ ക്രൈസ്തവ വിശ്വാസികൾ ഭക്ത്യാദരപൂർവ്വം കാണുന്ന അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ച കലാസൃഷ്ടി പ്രദർശിപ്പിക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട് എലിക്കുളം എസ് എം വൈ എം പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ക്രൈസ്തവ  സന്യാസിനികളെ അവഹേളിക്കുകയും വിശ്വാസികൾ പരിപാവനമായി കാണുന്ന അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിക്കുകയും ചെയ്യുന്ന ഇത്തരം കലാസൃഷ്ടികൾ മത വികാരത്തെ വ്രണപ്പെടുത്തുന്നതാണ്. 


സാംസ്കാരിക കേരളത്തിന് അപമാനകരമായ ഈ വിഷയത്തിൽ ശക്തമായ അന്വേഷണം നടത്തുന്നതിനോടൊപ്പം ഇനിയും ക്രൈസ്തവ അവഹേളനങ്ങൾ ഉണ്ടാകാതെ നോക്കേണ്ട ഉത്തരവാദിത്വവും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. എസ് എം വൈ എം പ്രസിഡന്റ്‌ റ്റിനു മാത്യു പതിപ്പള്ളിൽ അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം എലിക്കുളം ഉണ്ണിമിശിഹ പള്ളി വികാരി റവ. ഫാ. ജയിംസ് തെക്കുംചേരിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ഉണ്ണിമിശിഹാ പള്ളി ട്രസ്റ്റി സോജൻ പാലക്കുടിയിൽ, ജെസ്‌വിൻ പവ്വത്ത്, തോമസ് താഴത്തേടത്ത്, എന്നിവർ പ്രസംഗിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments