Latest News
Loading...

പാലാ സെൻ്റ് മേരീസ് അങ്കണത്തിൽ സ്വർണ്ണക്കപ്പ്



65 മത് കേരള സ്കൂൾ കലോത്സവ വിജയികൾക്ക് സമ്മാനമായി നൽകുന്ന സ്വർണ്ണക്കപ്പ് പാലാ സെൻ്റ് മേരീസ് ഗേൾസ് ഹയർസെക്കൻ്ററി സ്കൂളിൽ  എത്തിച്ചേർന്നു. വാദ്യമേളങ്ങളുടെയും ബാൻഡ് മേളങ്ങളുടെയും അകമ്പടിയോടെ എൻ സി സി, സ്കൗട്ട് ,ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ്, റെഡ് ക്രോസ് കേഡറ്റുകൾ അണിചേർന്ന് സ്വർണ്ണക്കപ്പിനെ സ്കൂൾ അങ്കണത്തിലേക്ക് ആനയിച്ചു. 


പാലാ മുനിസിപ്പൽ ചെയർപേഴ്സൺ മിസ്. ദിയ പുളിക്ക ക്കണ്ടം അധ്യക്ഷത വഹിച്ച യോഗം ശ്രീ. മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.പൊതുവിദ്യാഭ്യാസ വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥർ സന്നിഹിതരായ സമ്മേളനത്തിൽ ഡോക്ടർ ഗിരീഷ് ചോലയിൽ (ജോയിൻ കമ്മീഷണർ വിദ്യാഭ്യാസ വകുപ്പ് )ശ്രീ വിജേഷ് പി കെ (സൂപ്രണ്ട് എ ഇ ഒ പാലാ) ശ്രീകുമാർ കോട്ടയം എ എ,നിഷ 



പാല പി എ റ്റു ഡി ഇ ഒ, സിസ്റ്റർ ജീസാ മരിയ എഫ് സി സി എന്നിവർ സംസാരിച്ചു. സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ പാലാ, മഹാത്മാഗാന്ധി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ പാലാ, സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ ഭരണങ്ങാനം, അധ്യാപകർ, വിദ്യാർത്ഥികൾ, പി.ടി.എ എം.പി ടി എ അംഗങ്ങൾ സന്നിഹിതരായിരുന്നു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments