ഈരാറ്റുപേട്ട ടൌൺ ഭാഗങ്ങളിൽ എക്സ്സൈസ്- ന്റെ മിന്നൽ പരിശോധന. ഈരാറ്റുപേട്ട എക്സ്സൈസ് ഇൻസ്‌പെക്ടർ ബിനീഷ് സുകുമാരൻ -ന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. ഈരാറ്റുപേട്ട ടൌൺ, MES ജംഗ്ഷൻ എന്നീ സ്ഥലങ്ങൾ കേന്ദ്രികരിച്ചായിരുന്നു പരിശോധന. അഥിതി തൊഴിലാളി ക്യാമ്പുകളിലും പരിശോധന നടത്തി. Excise intelligence വിഭാഗം ടി പ്രദേശത്തെ ഹോട്ട് സ്പോട്ട് കണ്ടെത്തിയിട്ടുണ്ട് അവ കേന്ദ്രികരിച്ചായിരിന്നു പരിശോധന. 3,4 സംഘങ്ങൾ ആയി തിരിഞ്ഞായിരുന്നു പരിശോധന.
ഈരാറ്റുപേട്ട എക്സ്സൈസ് റേഞ്ച്, പാലാ എക്സ്സൈസ് സർക്കിൾ, കോട്ടയം IB പാർട്ടികളും പരിശോധനയിൽ പങ്കെടുത്തു. പരിശോധനയിൽ 2 kg ഓളം വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിൽ പരിശോധനകൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. പരിശോധനയിൽ ഇൻസ്‌പെക്ടർ നെ കൂടാതെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ജെക്സി ജോസഫ് , പ്രിവന്റീവ് ഓഫീസർ സ്റ്റാൻലി ചാക്കോ, , പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മനു ചെറിയാൻ, CEO മാരായ നന്ദു എം എൻ , റ്റോബിൻ അലക്സ് എന്നിവരും പങ്കെടുത്തു.
മദ്യം /മയക്ക് മരുന്ന് /പുകയില ഉത്പന്നങ്ങൾ സംബന്ധിച്ച വിവരങ്ങൾ
1. എക്സ്സൈസ് കോട്ടയം ജില്ല ഓഫീസ് - 0481 2562211
2. എക്സ്സൈസ് കോട്ടയം ജില്ല IB ഓഫീസ് - 0481 2580843
3. എക്സ്സൈസ് റേഞ്ച് ഓഫീസ് ഈരാറ്റുപേട്ട - 04822 277999
എന്നി നമ്പറുകളിൽ അറിയിക്കാവുന്നതാണ്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments