സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവകയുടെ 43-മത് കൺവൻഷനു ഒരുക്കം തുടങ്ങി. ഫെബ്രുവരി ഒന്ന് മുതൽ 8 വരെ ചാലമറ്റം എംഡി സിഎംഎസ് ഗ്രൗണ്ടിൽ നടക്കുന്ന കൺവൻഷൻ്റെ പന്തൽ കാൽനാട്ട് ശുശ്രൂഷ സിഎസ്ഐ ഡെപ്യൂട്ടി മോഡറേറ്ററും ഈസ്റ്റ് കേരള മഹായിടവക ബിഷപ്പുമായ വി.എസ്.ഫ്രാൻസിസ് നിർവഹിച്ചു.
മഹായിടവക വൈദിക സെക്രട്ടറി റവ. ടി.ജെ.ബിജോയ്, അൽമായ സെക്രട്ടറി വർഗ്ഗീസ് ജോർജ്, ട്രഷറാർ റവ. പി.സി. മാത്യൂക്കുട്ടി, രജിസ്ട്രാർ ടി.ജോയ്കുമാർ, പാസ്റ്ററൽ ബോർഡ് സെക്രട്ടറി റവ. ജോസഫ് മാത്യു എന്നിവർ പ്രസംഗിച്ചു.
കൺവൻഷൻ യോഗങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി ഒന്നിന് കൊല്ലം കൊട്ടാരക്കര മഹായിടവക ബിഷപ് ജോസ് ജോർജ് നിർവ്വഹിക്കും.
"ദൈവസന്നിധിയിൽ കുടുംബമായി മുട്ടുകുത്തുക " എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.സമാപന യോഗം കൊച്ചിൻ മഹായിടവക ബിഷപ് കുര്യൻ പീറ്റർ ഉദ്ഘാടനം ചെയ്യും. എല്ലാദിവസവും 10നും 2നും വൈകിട്ട 6 നുമായി മൂന്ന് യോഗങ്ങൾ വീതം നടത്തപ്പെടും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments