Latest News
Loading...

ചെമ്മലമറ്റം പള്ളിയിലും പിണ്ണാക്കനാട് കപ്പേളയിലും തിരുനാള്‍



ചെമമലമറ്റം പള്ളിയിലും പിണ്ണാക്കനാട് കപ്പേളയിലും വി.സെബസ്ത്യാനോസിന്റെ തിരുനാളിന് വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍ കൊടിയേറ്റി. ജനുവരി 27 മുതല്‍ ഫെബ്രുവരി - 1 വരെയാണ് തിരുനാള്‍ . തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഇടവകയുടെ വിവിധ വാര്‍ഡുകളിലേക്ക് ആഘോഷമായ പന്തല്‍ പ്രദീക്ഷണങ്ങള്‍ നടത്തും എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് പന്തല്‍ പ്രദക്ഷണം ആരംഭിക്കും.



ജനുവരി 30-ാം തിയതി വെള്ളിയാഴ്ച രാവിലെ ആറ് മണിക്ക് വിശുദ്ധ കുര്‍ബ്ബാന. തുടര്‍ന്ന് കഴുന്ന് വെഞ്ചരിച്ച് വീടുകള്‍ക്ക് നല്കുന്നു തുടര്‍ന്ന് ഏഴ് മണിക്ക് നെടുഞ്ചേരി സെന്റ് സെബാസ്റ്റ്യന്‍ കപ്പേളയില്‍ വിശുദ്ധ കൂര്‍ബാന സ്‌നേഹ വിരുന്ന് വൈകുന്നേരം ആറ് മണിക്ക് ജപമാല ലദീഞ്ഞ് പായസ നേര്‍ച്ച പിണ്ണാക്കനാട് കപ്പേളയില്‍ - ജനുവരി 31 ശനി രാവിലെ 6 മണിക്ക് വിശുദ്ധ കുര്‍ബ്ബാന വൈകുന്നേരം 4.30 ന് വിശുദ്ധ കുര്‍ബ്ബാന ഫാദര്‍ ലിബിന്‍ കാലാക്കല്‍ വൈകുന്നേരം ആറ് മണിക്ക് ജപമാല പ്രദീക്ഷണം തുടര്‍ന്ന് സ്‌നേഹ വിരുന്ന് രാത്രി 7 മണിക്ക് - നാടകം.




പ്രധാന തിരുനാള്‍ ദിവസമായ ഞായറാഴ്ച രാവിലെ 5.30 ന് പിണ്ണാക്കനാട് കപ്പേളയില്‍ വി.കുര്‍ബ്ബാന ഫാദര്‍ ജേക്കബ് കടുതോടില്‍. 7.30 ന് വി.കൂര്‍ബ്ബാന. പള്ളിയില്‍ ഉച്ച കഴിഞ്ഞ് വാദ്യമേളങ്ങള്‍. കപ്പേളയിലും പള്ളിയിലും വൈകുന്നേരം 4 മണിക്ക് വാദ്യമേളങ്ങളോടെ ചെമ്മലമറ്റം ടൗണില്‍ നിന്നും കഴുന്നു വഹിച്ചു കൊണ്ട് ദേവാലയത്തിലേക്ക് പ്രദീക്ഷണം. തുടര്‍ന്ന് 4.30 ന് ആഘോഷമായ തിരുനാള്‍ കൂര്‍ബാന. സമൂഹബലി. പാലാ രൂപതയിലെ നവ വൈദികര്‍ അര്‍പ്പിക്കുന്നു. വൈകുന്നേരം ആറ് മണിക്ക് ആഘോഷമായ പ്രദക്ഷീണം പിണ്ണാക്കനാട് കപ്പേളയിലേക്ക്. തുടര്‍ന്ന് ലദീഞ്ഞ് പ്രസംഗം റവ.ഡോ തോമസ് വടക്കേല്‍ തുടര്‍ന്ന് ആകാശ വിസ്മയം.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments