ചക്കാമ്പുഴ: വിദേശരാജ്യങ്ങളിൽ പ്രചാരം നേടിയ സൈറ്റ് ആൻഡ് സൗണ്ട് ഷോ നാളെ ചക്കമ്പുഴയിൽ അരങ്ങേറും. നൂറോളം കലാകാരന്മാർ അണിനിരക്കുന്ന ആത്മക്കുറി സൈറ്റ് ആൻഡ് സൗണ്ട് ഷോ റവ ഫാ ഷാജി തുമ്പേച്ചിറയാണ് സംവിധാനം ചെയ്യുന്നത്. ചക്കാമ്പുഴ പള്ളിയിൽ പരിശുദ്ധ ലോരേ ത്തുമാതാവിന്റെ തിരുനാളിനോട് അനുബന്ധിച്ച് ഒമ്പതാം തീയതി വെള്ളിയാഴ്ചയാണ് സൈറ്റ് ആൻഡ് സൗണ്ട് ഷോ അരങ്ങേറുന്നത്. ഒരേ സദസ്സിന് മുൻപിൽ മൂന്നു വേദികളെ സമന്വയിപ്പിച്ചാണ് ഈ ദൃശൃശ്രാവ്യ കലാരൂപം അരങ്ങേറുന്നത്.
നാടിൻ്റെ ചരിത്രവും ഇതിഹാസവും ഉൾപ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന സൈറ്റ് ആൻഡ് സൗണ്ട് ഷോ പ്രദേശത്ത് ആദ്യമാണ് .ഫാ ഷാജി തുമ്പേച്ചിറയുടെ നേതൃത്വത്തിൽ അവസാനമായി സൈറ്റ് ആൻഡ് സൗണ്ട് ഷോ അരങ്ങേറിയത് ദുബായിലാണ്.വിവിധ വിദേശ രാജ്യങ്ങളിലും രാജ്യത്തിനകത്തും സൈറ്റ് ആൻഡ് സൗണ്ട് ഷോകൾ അവതരിപ്പിച്ച് വിജയിച്ചതിൻ്റെ അത്മവിശ്വാസത്തിലാണ് സൈറ്റ് ആൻ്റ് സൗണ്ട് ഷോ ടീം സെലിബ്രൻസ് ഇന്ത്യ ചക്കാമ്പുഴയിൽ എത്തുന്നത്.
.കലാവിരുന്നിനായി മൂന്ന് കൂറ്റൻ വേദികൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ചക്കാമ്പുഴ പള്ളിയങ്കണത്തിൽ ഒരുക്കുമെന്നും ഏവരെയും കലാവിരുന്നിലേക്ക് ക്ഷണിക്കുന്നതായും ഇടവക വികാരി റവ ഫാ ജോസഫ് വെട്ടത്തേൽ,കൈകാരന്മാരായ സണ്ണി കുരിശുംമൂട്ടിൽ ബെന്നി ചെറുനിലത്തു ചാലിൽ ഐസക് കൊച്ചു പറമ്പിൽ, അൽ ബി മുണ്ടത്താനത്ത് യോഗ പ്രതിനിധികൾ എന്നിവർ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറു മുപ്പതിന് കലാവിരുന്ന് ആരംഭിക്കും രണ്ടുമണിക്കൂറാണ് പരിപാടിയുടെ ദൈർഘ്യം.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments