Latest News
Loading...

മദ്യത്തിന് പേരിടീല്‍ മത്സരം; സര്‍ക്കാരല്ലത് ചെയ്തതെന്ന് മന്ത്രി എം.ബി. രാജേഷ്



പുതുതായി നിര്‍മ്മിക്കുന്ന മദ്യത്തിന് പേരും ലോഗോയും നിര്‍ദ്ദേശിക്കാന്‍ പാരിതോഷികം പ്രഖ്യാപിച്ച് നടത്തുന്ന മത്സരം വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കാരല്ല അത് ചെയ്തതെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിളയുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.


.മന്ത്രിതലത്തില്‍ എടുക്കുന്ന ഒരു തീരുമാനമല്ലത്. കോര്‍പ്പറേഷന്‍ എന്ന നിലയ്ക്ക് അവര്‍ എടുക്കുന്ന തീരുമാനമാണത്. എക്‌സൈസ് വകുപ്പിന്റെ കീഴില്‍ വരുന്ന കോര്‍പ്പറേഷന്‍ തീരുമാനങ്ങള്‍ക്ക് മന്ത്രി അടിയന്തിര നിലപാട് സ്വീകരിക്കണമെന്നും സരോഗേറ്റ് അഡ്വര്‍ടൈസ്‌മെന്റ് ആണിതെന്നും പോളിസി വിരുദ്ധമാണെന്നും പ്രസാദ് കുരുവിള മന്ത്രിയെ ഓര്‍മ്മപ്പെടുത്തി. വിഷയം പരിശോധനയിലാണെന്നും മന്ത്രി അറിയിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments