Latest News
Loading...

അനുമോദന സമ്മേളനം ഞായറാഴ്ച



 പെരിങ്ങുളത്തെ ആദ്യത്തെ ഹൈന്ദവ സംഘടനയായ അഖില കേരള വിശ്വകർമ്മ മഹാസഭ പെരിങ്ങുളം ശാഖയുടെ നേതൃത്വത്തിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ശാഖ പരിധിയിൽ ഉള്ള വാർഡ് മെമ്പര്മാർക്കുള്ള സ്വീകരണവും അനുമോദനവും ഞായറാഴ്ച (4/1/26)രാവിലെ 10.30 ന് ശാഖ മന്ദിരത്തിൽ നടക്കും. 



.ശാഖ പ്രസിഡന്റ്‌ പി. ജി. പുരുഷോത്തമൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ്‌ മിനർവ മോഹനനെയുംശാഖ പരിധിയിൽ ഉള്ള മറ്റ് വാർഡ് മെമ്പര്മാരെയും യോഗത്തിൽ പൊന്നാട അണിയിച്ചു അനുമോദിക്കും. യുവജന സംഘം പ്രസിഡന്റ്‌ വി. കെ. പ്രശാന്ത്, മഹിളാ സംഘം ഖജാൻജി ബിന്ദു ശ്രീകുമാർ എന്നിവർ ആശംസ പ്രസംഗം നടത്തും 



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments