കൂടല്ലൂർ വിങ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അണിയിച്ചൊരുക്കുന്ന ഏഴാമത് അഖിലകേരള വടംവലി മത്സരം പതിനൊന്നാം തീയതി വൈകുന്നേരം കിഴക്കേ കൂടല്ലൂർ സെൻമേരിസ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പാലാ മീഡിയ ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൂടല്ലൂർ സെൻമേരിസ് ചർച്ച് വികാരി റവറന്റ് ഫാദർ ജോസ് പുതൃക്കയിൽ മത്സരം ഉദ്ഘാടനം ചെയ്യും.
മോൻസ് ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് മെമ്പർ നിമ്മി ട്വിങ്കിൾ രാജ്, കിടങ്ങൂർ എസ് എച്ച് ഒ മഹേഷ്, കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ സുരേഷ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ക്ലബ്ബ് പ്രസിഡന്റ് ഫെബിൻ ഫെലിക്സ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സെക്രട്ടറി ജോബിൻ തോമസ്, ബ്ലോക്ക് മെമ്പർ ബോബി തോമസ്, വാർഡ് മെമ്പർമാരായ സിബി സിബി, അരുൺ ആർ, കൺവീനർ ടിന്റു മാവേലി എന്നിവർ പങ്കെടുത്തു സംസാരിക്കും.
മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി 101000 രൂപയും, രണ്ടാം സമ്മാനം 70000 രൂപയും, മൂന്നാം സമ്മാനം 50000 രൂപയും നാലാം സമ്മാനമായി 30000 രൂപയും ലഭിക്കും. കൂടാതെ 16 വരെ സ്ഥാനം ലഭിക്കുന്നവർക്കും ക്യാഷ് പ്രൈസ് നൽകും.
വാർത്താസമ്മേളനത്തിൽ ക്ലബ് പ്രസിഡന്റ് ഫെബിൻ ഫെലിക്സ്, കൺവീനർ ടിന്റു മാവേലിൽ, ലിബിൻ ബാബു, ജോജോ ജോസ്, ജിനു ജോൺ, തോമസ് ജോൺ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments