Latest News
Loading...

പാലാ മുൻസിപ്പാലിറ്റി അവസാന കൗൺസിലയോഗം നടന്നു.



പാലാ മുൻസിപ്പാലിറ്റിയിലെ   ഭരണസമിതിയിലെ അവസാന കൗൺസിലയോഗം നടന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ സ്ഥാനാർത്ഥി വികസന രേഖ വിതരണം ചെയ്തു എന്ന തർക്കം പ്രതിപക്ഷ അംഗങ്ങളും ഭരണപക്ഷവും തമ്മിൽ ഉണ്ടായി. 


പ്രതിപക്ഷത്തുനിന്ന് നാല് കൗൺസിലർ മാത്രമാണ് അവസാന കൗൺസിലി യോഗത്തിൽ പങ്കെടുത്തത്. ഈ ഭരണകാലയളവിൽ   ചെയർമാൻ സ്ഥാനം വീതംവെപ്പ് വികസ മുരടിപ്പ് ഉണ്ടായി എന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ മാറിമാറി വന്ന നഗരസഭ അധ്യക്ഷ സ്ഥാനം വികസനത്തിന് യാതൊരു കോട്ടവും വരുത്തിയില്ല എന്നും ഒറ്റക്കെട്ടായി നിന്നാണ് ഭരണപക്ഷം തീരുമാനങ്ങൾ എടുത്തിരുന്നത് എന്നും ചെയർമാൻ തോമസ് പീറ്റർ പറഞ്ഞു. 


തുടർന്ന് നടന്ന സമ്മേളനത്തിൽ  വൈസ്  ചെയർപേഴ്സൺ ബിജി ജോജോ അധ്യക്ഷത വഹിച്ചു. ചെയർമാൻ  തോമസ് പീറ്റർ യോഗം ഉദ്ഘാടനം ചെയ്തു. പാലാ നഗരസഭയിൽ  ഈ ഭരണ കാലയളവിൽ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞതിൽ അഭിമാനം ഉണ്ടെന്നും ചെയർമാൻ പറഞ്ഞു. മുൻ ചെയർമാൻമാരും വൈസ് ചെയർമാൻമാരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യോഗത്തിൽ കൗൺസിലർമാരും നഗരസഭ ഉദ്യോഗസ്ഥരും പങ്കെടുത്തു.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments