Latest News
Loading...

മൂന്നിലവില്‍ ആകെ ട്വിസ്റ്റ്. ഒടുവില്‍ എല്‍ഡിഎഫ്



മൂന്നിലവ് പഞ്ചായത്ത് ഭരണം തിരികെ പിടിച്ച് എല്‍ഡിഎഫ്. എല്‍ഡിഎഫ് സ്വതന്ത്ര അംഗം ഷേര്‍ളി രാജു ആണ് നറുക്കെടുപ്പിലൂടെ വിജയിച്ചത്. ഇരുപക്ഷത്തേയ്ക്കും വോട്ട് മാറ്റിക്കുത്തിയതും മൂന്നിലവില്‍ വേറിട്ട കാഴ്ചയായി. എല്‍ഡിഎഫ് 5, യുഡിഎഫ് 6 സ്വതന്ത്രര്‍ 3 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. 


പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 5 അംഗങ്ങളുള്ള എല്‍ഡിഎഫിന് കിട്ടിയത് 7 വോട്ട്. സ്വതന്ത്രന്‍ ജെയിംസ് ജോസഫിന്റെ വോട്ടിനൊപ്പം കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ ഷെയ്‌സ് ജോസഫിന്റെ വോട്ടും എല്‍ഡിഎഫ് പെട്ടിയില്‍ വീണു. അതേസമയം 6 അംഗങ്ങളുള്ള യുഡിഎഫിനും 7 വോട്ട് കിട്ടി. സിപിഐയിലെ ഇത്തമ്മ മാത്യുവിന്റെ വോട്ട് കിട്ടിയത് യുഡിഎഫിന്. എല്‍ഡിഎഫ് വിമതരായി മല്‍സരിച്ച് ജയിച്ച ജയിമോനും യുഡിഎഫിന് വോട്ട് ചെയ്തു. 




.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments