Latest News
Loading...

മങ്കുഴി ക്ഷേത്രത്തിൽ ധനു മാസ തിരുവാതിര മഹോൽസവത്തിന് ശനിയാഴ്‌ച കൊടിയേറും.



പൂഞ്ഞാർ  മങ്കുഴി ക്ഷേത്രത്തിൽ ഡിസംബർ 27 ശനിയാഴ്‌ച ധനു മാസ തിരുവാതിര മഹോൽസവത്തിന് തുടക്കം കുറിക്കും. രാവിലെ 10 മണിക്ക് ഭക്തിനിർഭരമായ കൊടിക്കയറും കൊടിക്കുറയും ഘോഷയാത്ര. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി രഞ്ജു അനന്തഭദ്രത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ ത്യക്കൊടിയേറ്റ് കർമ്മം നിർവ്വഹിക്കപ്പെടും. തുടർന്ന് മുളയിടൽ അത്താഴ പൂജ വിളക്കിനെഴുന്നള്ളിപ്പ് നടക്കും. കലാപരിപാടികളുടെ ഉദ്ഘടനം പൂഞ്ഞാർ എം.എൽ.എ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിക്കും.


 എസ്.എൻ.ഡി.പി.യോഗം മീനച്ചിൽ യൂണിയൻ വനിതാ സംഘം ചെയർ പേഴ്‌സണും ഗ്രാമ പഞ്ചായത്ത് മെബറുമായ മിനർവ്വ മോഹൻ, എൻ.എസ്.എസ്. കരയോഗം പ്രസിഡണ്ടും പഞ്ചായത്ത് മെമ്പറുമായ അനിൽ മഞ്ഞപ്ലാക്കൽ എന്നിവർ ആശംസകൾ അർപ്പിക്കും. തിരുവരങ്ങിൽ എട്ട് ദിവസവും വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറും.

രണ്ടാം ദിവസതിരുവുൽസവം മുതൽ ആറാം ദിവസം വരെ ക്ഷേത്രത്തിലെ പതിവ് ചടങ്ങുകൾക്ക് പുറമെ രാവിലെ ഉഷപൂജ, നവകം, പഞ്ചഗവ്യം, കലശപൂജ, കലശാഭിഷേകം, പന്തീരടിപൂജ. ശ്രീബലി, മുളപൂജ, ഉച്ചപൂജഎന്നിവ നടക്കും. വൈകിട്ട് ദീപാരാധന, മുളപൂജ, അത്താഴ പൂജ. വിളക്കിനെഴുന്നള്ളിപ്പും നടക്കും. ജനുവരി ഒന്നിന് കലവറ നിറക്കൽ ചടങ്ങ്. 



തിരുവുൽസവം പള്ളിവേട്ട ദിവസം ജനുവരി രണ്ടാം തിയതി വെള്ളിയാഴ്ച രാവിലെ 8 മണിക്ക് പൂഞ്ഞാർ കൊട്ടാരം ശ്രീക്യഷ്‌ണസ്വാമി ക്ഷേത്രത്തിൽ നിന്ന് ഇളനീർ ഘോഷയാത്ര ആരംഭിക്കും. പത്തര മുതൽ ഇളനീർ അഭിഷേകം. വൈകിട്ട് അഞ്ച് മണിക്ക് പൂഞ്ഞാർ ടൗണിലേക്ക് പറയ്ക്ക് എഴുന്നള്ളിപ്പ്, താലപ്പൊലി ഘോഷയാത്ര. വൈകിട്ട് അരങ്ങിൽ നൃത്തനൃത്യങ്ങൾ മെഗാ ഷോ എന്നിവ അരങ്ങേറും. രാത്രി 10.30 ന് പള്ളിവേട്ട. ആറാട്ട് ദിവസം ജനുവരി 3ന്‌പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വൈകിട്ട് 4 മണിക്ക് ആറാട്ട് ബലിയും ആറാട്ട് പുറപ്പാടും നടക്കും. 


തിരു ആറാട്ടിന് ശേഷം താലപ്പൊലിയോടെ തിരിച്ച് എഴുന്നള്ളത്ത് നടക്കും. തുടർന്ന് തിരുവാതിര പുഴുക്ക് വിതരണം. അരങ്ങിൽ തിരുവാതിരയും നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും അരങ്ങേറും. പത്രസമ്മേളനത്തിൽ ശാഖായോഗം പ്രസിഡണ്ട് എം. ആ.ർ ഉല്ലാസ്, വൈസ് പ്രസിഡണ്ട് വി. ഹരിദാസ്, സെക്രട്ടറി ഇൻ-ചാർജ് എം. ആർ. ദീലിപ് ഉൽസവ കൺവീനർ കെ. ആർ. വിശ്വംഭരൻ എന്നിവർ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments