പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ബിജെപി ഭരണം പിടിച്ചതിനു പിന്നാലെ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറിയും അഭിപ്രായഭിന്നതയും രൂക്ഷമായി. പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി സ്ഥാനവും എല്ലാ പാർട്ടി ഭാരവാഹിത്വങ്ങളും രാജിവയ്ക്കുന്നതായി ടോമി മാടപ്പള്ളി അറിയിച്ചു. മണ്ഡലം പ്രസിഡന്റിന്റെ തെറ്റായ നീക്കങ്ങളും തീരുമാനങ്ങളുമാണ് പരാജയത്തിന് ഇടയാക്കിയതെന്നും മണ്ഡലം പ്രസിഡണ്ടും സ്ഥാനം രാജിവെക്കണമെന്നും ടോമി മാടപ്പള്ളി ആവശ്യപ്പെട്ടു.
2020 ൽ 5 വാർഡ് മെമ്പർമാരും 2 ബ്ലോക്ക് മെമ്പർ മാരും പാർട്ടിക്ക് ലഭിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോൺഗ്രസ് പാർട്ടിയെ ഈ അവസ്ഥയിലെത്തിച്ചത് മണ്ഡലം പ്രസിഡൻ്റിൻ്റെ
കഴിവ് കേടാണെന്നും വ്യക്തി വൈരാഗ്യം മൂലം 1 - ാം വാർഡിൽ മറ്റാരും സീറ്റ് ആവശ്യപ്പെടാഞ്ഞിട്ടും മുൻ മെമ്പർക്ക് സീറ്റ് നൽകാതെ പുകച്ച് പുറത്ത് ചാടിച്ചു എന്നും ടോമി മാടപ്പള്ളി ആരോപിച്ചു. ഈ വിവരം ഡിസിസി അറിഞ്ഞിട്ട് പോലുമില്ല.
ടെസ്സി ബിജുവിന് ജനപിന്തുണ ഉള്ളതുകൊണ്ടാണ് ജയിച്ചത്.
.46 വർഷമായി കോൺഗ്രസിൽ പ്രവർത്തിക്കുന്ന തനിക്ക് ഉളുപ്പുള്ളത് കൊണ്ട് രാജിവെക്കുന്നുവെന്നും താൻ കോൺഗ്രസ്സ് പാർട്ടിക്കെതിരെ വോട്ട് ചെയ്തു എന്ന് മണ്ഡലം പ്രസിഡൻ്റ് കുപ്രചരണം നടത്തിയാൽ സ്വമേധയാ വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ അപേക്ഷ നൽകി പ്രതിഷേധിക്കുമെന്നും ടോമി മാടപ്പള്ളി പറഞ്ഞു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments