Latest News
Loading...

പടിഞ്ഞാറെ കുരിശ് പള്ളി ചപ്പാത്ത് ബ്രിഡ്ജ് കം തടണയുടെ നിര്‍മ്മാണം ആരംഭിച്ചു



തിടനാട് ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ പടിഞ്ഞാറെ കുരിശ് പള്ളി ചപ്പാത്ത് ബ്രിഡ്ജ്  കം  തടണയുടെ നിര്‍മ്മാണം  പഞ്ചായത്ത് പ്രസിഡന്റ് മിനി ബിനോ ഉദ്ഘാടനം ചെയ്തു.  പൂഞ്ഞാര്‍ എംഎല്‍എ അഡ്വക്കേറ്റ് സെബാസ്റ്റ്യന്‍ കുളത്തങ്കലിന്റെ പരിശ്രമ ഫലമായി, ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിന്നും അനുവദിച്ച, ഒരു കോടി 90 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.



 മൂന്ന് മാസത്തിനകം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് പരിശ്രമിക്കുന്നതെന്ന്  പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജി പ്ലാത്തോട്ടം അറിയിച്ചു.



ഉദ്ഘാടനയോഗത്തില്‍ വൈസ് പ്രസിഡണ്ട് സജി പ്ലാത്തോട്ടം, മെമ്പര്‍ മാരായ ബിനോ മുളങ്ങാശ്ശേരി, സേവിയര്‍ കണ്ടെത്തിന്‍കര, സീന ടീച്ചര്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് വിജി ജോര്‍ജ് വെള്ളൂക്കുന്നേല്‍, സാബു പ്ലാത്തോട്ടം, ബ്ലോക്ക് മെമ്പര്‍ ജോര്‍ജ് ജോസഫ് വെള്ളൂക്കുന്നേല്‍  ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ടോമിച്ചന്‍ പഴയ മഠം, എ വി ജോര്‍ജ് ഐക്കര, വര്‍ക്കിച്ചന്‍ പൊട്ടന്‍കുളം, ഔസേപ്പച്ചന്‍ ഐക്കര, കുര്യന്‍ തെക്കും ചേരി കുന്നേല്‍ എന്നിവര്‍ സംബന്ധിച്ചു. 



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments