പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ എച്ച് ഡി എഫ് സി ബാങ്കിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ സ്കൂൾ മാനേജർ അശോക് വർമ്മ രാജയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം ക്യാമ്പും സമ്മേളനവും ഉദ്ഘാടനം ചെയ്തു.
ലയൺസ് ക്ലബ് ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും പ്രിൻസിപ്പൽ ജയശ്രീ. ആർ വിഷയാവതരണവും നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് അനുജാ വർമ്മാ, പിടിഎ പ്രസിഡന്റ് ഷിബു. ബി. നായർ, ലയൺസ് ക്ലബ് സോൺ ചെയർമാൻ ഡൈനോ ജയിംസ്, കൊഴുവനാൽ ലയൺസ് ക്ലബ് പ്രസിഡൻ്റ് അഡ്വ. രാജു അബ്രാഹം, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ശ്രീജ പി വി , അശ്വതി ബി ,
സ്കൗട്ട് മാസ്റ്റർ റെജി ജോർജ് , ഗൈഡ് റേഞ്ചർ ലീഡർ ഗീതു ശ്രീകാന്ത് , എച്ച് ഡി എഫ് സി ബാങ്ക് മാനേജർ രജ്ജു തോമസ് , ഡോക്ടർ ജോജി , ബ്ലഡ് ബാങ്ക് ഇൻചാർജ് സിസ്റ്റർ അനിലിറ്റ് എസ് എച്ച് എന്നിവർ ആശംസകൾ അർപ്പിച്ചു. കോട്ടയം ലയൺസ് - എസ് എച്ച് മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്ക് ആണ് ക്യാമ്പ് നയിച്ചത്. അറുപതോളം പേർ ക്യാമ്പിൽ പങ്കെടുത്തു രക്തം ദാനം ചെയ്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ






0 Comments