അധികാരികൾ തിരിഞ്ഞു നോക്കിയില്ല.. പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കാൻ നാട്ടുകാർ ഒന്നിച്ച് രംഗത്തിറങ്ങി..പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ പനച്ചികപ്പാറയിൽ നിന്നും ഈരാറ്റുപേട്ട നടക്കൽ ഭാഗത്തേക്കുള്ള റോഡ് നാമാവശേഷമായിട്ട് കാലങ്ങൾ ഏറെ ആയിരുന്നു.. നിരവധിതവണ നാട്ടുകാർ അധികാരികളോട് പരാതിപ്പെട്ടിട്ടും നടപടികൾ ഒന്നും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് നാട്ടുകാർ ഒന്നിച്ച് പിരിവെടുത്ത് റോഡ് കോൺക്രീറ്റ് ചെയ്തത്.
.കുടിവെള്ള പദ്ധതിക്കായി റോഡ് കുഴിച്ചതോടെ കാൽനടയാത്രപോലും ദുസ്സഹമായ അവസ്ഥയാണ് നിലവിലുണ്ടായിരുന്നത്. സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന വഴിയാണിത്. മഴ ശക്തമായതോടെ റോഡിൽ ആകെ ഉണ്ടായിരുന്നത് കുഴികൾ മാത്രമാണ്. ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെ നിരവധി ആളുകൾ ഇവിടെ അപകടത്തിലും പെട്ടിരുന്നു.
.പ്രദേശവാസിയായ ജിസ് മണ്ഡപത്തിലിന്റെ നേതൃത്വത്തിനാണ് റോഡ് കോൺക്രീറ്റിങ് നടന്നത്. സിമന്റും മണലുമൊക്കെ നാട്ടുകാർ തന്നെ സംഭാവനയായി നൽകി. ഏതായാലും ഈ വഴിയുള്ള യാത്ര സുഗമമായതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments