പാലാ ഉപജില്ലാ കലോത്സവത്തിന് വിളമ്പരമായി ഘോഷയാത്ര. പാലാ ഉപജില്ലാ കലോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് പാലാ സെൻ്റ് തോമസ് HSS ൽ നിന്നും വിളംബര ഘോഷയാത്ര മാണി സി.കാപ്പൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിവിധ വേഷങ്ങളിൽ പാലായിലെ വിവിധസ്കൂളുകളിൽ നിന്നും 1500-ൽപരം കുട്ടികൾ പങ്കെടുത്തു.
ബിജി ജോജോ ജോസ് ചീരാം കുഴി,ലിസിക്കുട്ടി മാത്യു, ബിന്ദു വരിയ്ക്കയാനിയിൽ, ബൈജു കൊല്ലം പറമ്പിൽ വി.സി പ്രിൻസ്, തുടങ്ങിയ മുനിസിപ്പൽ കൗൺസിലർമാരും, AEOസജി കെ ബി, ജനറൽ കൺവീനർറെജി.കെ മാത്യു,ജോയിൻറ് ജനറൽ കൺവീനർ ഫാദർ റെജി തെങ്ങുംപള്ളിൽ,എച്ച് എം ഫോറം സെക്രട്ടറി ഷിബു കല്ലുമടം',പിടിഎ പ്രസിഡണ്ട് തോമസ് വി. എം ,വിവിധ കമ്മിറ്റി കൺവീനർമാരായ ജോബി വർഗീസ് കുളത്തറ ,ടോബിൻ കെ അലക്സ്, 'രാജേഷ് മാത്യു,ജിസ് കടപ്പൂർ,റെജിമോൻ സിറിയക് മനു ജയിംസ് ,തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.
.പിന്നീട് നടന്ന പൊതു സമ്മേളനം പാലാ നഗരസഭ ചെയർമാൻ തോമസ്പീറ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ:ഡോ.ജോസ് കാക്കല്ലിൽ അധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ റെജി കെ മാത്യു സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ ജോബി കുളത്തറ നന്ദിയും പറഞ്ഞു. എ. ഇ. ഒ സജി കെ ബി ആമുഖപ്രസംഗം നടത്തി.മുൻസിപ്പൽ വൈസ്ചെയർപേഴ്സൺ ശ്രീമതി ബിജി ജോ ജോവിളംബര റാബിയിൽ ഒന്നാം സ്ഥാനം നേടിയ പാലാ സെൻറ് തോമസിന് സമ്മാനം നൽകി.
.മുൻസിപ്പൽ കൗൺസിലന്മാരായ ജോസ് ചീരാൻ കുഴി,ലിസി കുട്ടി മാത്യു ബിന്ദു മനു ബൈജു കൊല്ലംപറമ്പിൽ ഡി.ഇ. ഒ സത്യപാലൻ സി ,ബി പിസി രാജകുമാർ ബി ,പിടിഎ പ്രസിഡണ്ട് വി.എം തോമസ്,എന്നിവർ പ്രസംഗിച്ചു. നാളെ രാവിലെ 9 മണിക്ക് മത്സരങ്ങൾ ആരംഭിക്കും. 10 വേദികളിലായി മൂന്ന് ദിവസം 2800 കുട്ടികൾ പങ്കെടുക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ






0 Comments