പാലാ സെന്റ് തോമസ് ഓട്ടോണോമസ് കോളേജ് NSS യൂണിറ്റിന്റെയും G-Tec institutions ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജയിംസ് ലഹരി വിരുദ്ധ ലോഗോ പ്രകാശനം ചെയ്ത് സംസാരിച്ചു. NSS വോളന്റിയേഴ്സിന്റെ ഫ്ലാഷ് മോബും ലഹരി വിരുദ്ധ പ്രതിജ്ഞയും G-Tec institutions ന്റെ നേതൃത്വത്തിൽ നടത്തിയ തത്സമയ ക്വിസ് മത്സരവും വിജയികള്‍ക്കുള്ള സമ്മാനവിതരണവും ക്യാമ്പയിന്റെ മിഴിവുകൂട്ടി.
G-Tec institutions ന്റെ രജതജൂബിലി ആഘോഷങ്ങളുടെ ആഗോള സംസ്ഥാന പര്യടനത്തിന്റെ ഭാഗമായാണ് പ്രസ്തുത ക്യാമ്പയിൻ സംഘടിപ്പിച്ചത്. G-Tec institutions നൊപ്പം NSS പ്രോഗ്രാം ഓഫീസർമാരായ ഡോ. പ്രിൻസി ഫിലിപ്പ്, ഡോ. ആന്റോ മാത്യു, കോളേജ് യൂണിയൻ കൗൺസിലർ ജെറമിയ ബെൻ ഡാനിയേൽ എന്നിവർ പടിപടികൾക്ക് നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments