Latest News
Loading...

അഷ്ടബന്ധകലശവും പരിഹാര ക്രിയകളും നവംബർ 27 മുതൽ 30 വരെ



പൂഞ്ഞാർ മങ്കൊമ്പുംകാവ് ഭഗവതി ക്ഷേത്രത്തിൽ അഷ്ടബന്ധകലശവും പരിഹാര ക്രിയകളും ക്ഷേത്രം തന്ത്രി ഹരിപ്പാട് പുല്ലാംവഴി ദേവൻ സനൽനാരായണൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി കരിമ്പനയ്ക്കൽ മഠം ശ്രീനിവാസൻ പോറ്റിയുടെയും കാർമ്മികത്വത്തിൽ നവംബർ 27 മുതൽ 30 വരെ ( വ്യാഴം, വെളളി, ശനി, ഞായർ) തീയതികളിൽ നടക്കും.അതിപുരാതനവും പൂഞ്ഞാറിന്റെ ചരിത്രത്തോളം തന്നെ പഴക്കമുള്ളതുമാണ് മങ്കൊമ്പുംകാവ് ഭഗവതി ക്ഷേത്രം. 



പന്ത്രണ്ട് വർഷത്തിലൊരിക്കൽ ചെയ്യേണ്ടതായ അഷ്‌ടബന്ധവും കലശങ്ങളും ക്ഷേത്രത്തിൽ വളരെ നാളുകളായി മുടങ്ങികിടക്കുകയായിരുന്നു. ദേവീ ചൈതന്യവർദ്ധനവിനും അറിഞ്ഞോ അറിയാതെയോ സംഭവിച്ച ദോഷങ്ങൾക്കും, അശുദ്ധികൾക്കും പരിഹാര മായിട്ടാണ് ഈ ക്രിയകൾ നടത്തപ്പെടുന്നത്.
ഭഗവത്ബിംബവും പീഠവും ഒന്നു ചേർക്കുന്നതാണ് അഷ്‌ടബന്ധം. ഈ അഷ്‌ടബന്ധത്തിൻ്റെ ജീർണ്ണതയിൽ ഭക്തജനങ്ങൾക്കും നാട്ടുകാർക്കും വിവിധ ദോഷങ്ങളും രോഗപീഡകളും മറ്റുബുദ്ധിമുട്ടുകളും അനുഭവ പ്പെടാവുന്നതാണ്.
ഈ വിധമുള്ള ദോഷപരിഹാരങ്ങൾക്കായാണ് അഷ്ടബന്ധ കളശം നടത്തുന്നത്.



27ന് രാവിലെ പതിവ് പൂജകൾ, വഴിപാടുകൾ, വൈകിട്ട് 6.30 ന് ദീപാരാധന, 7 മുതൽ ആചാര്യ വരണം, പ്രാസാദശുദ്ധി ക്രിയകൾ, രാക്ഷോത്തഹോമം, വാസ്തു ഹോമം, വാസ്തുബലി, അത്താഴപൂജ.
28 ന് രാവിലെ 9 മുതൽ ബിംബശുദ്ധി ക്രിയകൾ, പഞ്ചഗവ്യം, പഞ്ചകം, കലശാഭിഷേകം, പ്രായശ്ചിത്ത ഹോമം, ഉച്ചപൂജ. വൈകിട്ട് 7 മുതൽ കണ്ഠ ശുദ്ധി, അത്താഴപൂജ.

29 ന് രാവിലെ 9 മുതൽ തത്വഹോമം, തത്വകലശ പൂജ, മരപ്പാണി, കലശാഭിഷേകം, ബ്രഹ്മകലശപൂജ, ഉച്ചപൂജ. വൈകിട്ട് 7 മുതൽ പരികലശ പൂജ, അധിവാസഹോമം, കലശാധിവാസം, അത്താഴപൂജ
29 ന് രാവിലെ 9 മുതൽ അധിവാസത്തിൽ ഉഷപൂജ, മരപ്പാണി, പരി കലശാഭിഷേകം.
11.30 മുതൽ അഷ്ടബന്ധസ്ഥാപനം, മഹാ ദീപാരാധന, അന്നദാനം എന്നിവയാണ് പ്രധാന പരിപാടികൾ.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments