BJP സർക്കാരിനെ വീണ്ടും അധികാരത്തിൽ എത്തിച്ച ബിഹാർ ജനതയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് BJP മൂന്നിലവ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മൂന്നിലവിൽ ആഹ്ലാദപ്രകടനവും മധുര പലഹാര വിതരണവും നടത്തി. NDA ക്ക് ഭരണം നല്കിയ ബീഹാറിലെ ജനങ്ങളെ പോലെ ചിന്തിക്കാൻ കേരള ജനതയും തയ്യാറെടുത്തിരിക്കുകയാണന്ന് യോഗം ഉദ്ഘാടനം ചെയ്ത് ST മോർച്ച സംസ്ഥാന ഉപാധ്യക്ഷ കമലമ്മ രാഘവൻ പറഞ്ഞു. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രകടനം കടപുഴ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ടൗണിൽ സമാപിച്ചു
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments