പാലാ സർക്കാർ ഹോമിയോ ആശുപത്രിയിൽ പുതിയ സ്പെഷ്യൽ ഒ പി കൾ പ്രവർത്തനം ആരംഭിച്ചു. പല നഗരസഭ ചെയർമാൻ തോമസ് പീറ്റർ ക്ലിനിക്കുകളുടെ ഉദ്ഘാടനം നിർവഹിച്ചു.പുതുതായി ആരംഭിച്ച അലർജി ആസ്മ ക്ലിനിക് എല്ലാ ചൊവ്വാഴ്ചകളിലും, വെരിക്കോസ് വെയിൻ ക്ലിനിക്ക് എല്ലാ വ്യാഴാഴ്ചകളിലും, ത്വക്ക് രോഗ വിഭാഗം എല്ലാ വെള്ളിയാഴ്ചകളിലും, ശിശുരോഗ വിഭാഗം എല്ലാ ശനിയാഴ്ചകളിലും പ്രവർത്തിക്കും.
രാവിലെ 9 മുതൽ ഉച്ച കഴിഞ്ഞ് രണ്ടുമണിവരെയാണ് പ്രവർത്തനം. ആശുപത്രി സൂപ്രണ്ട് ഡോക്ടർ സാജൻ ചെറിയാൻ,കൗൺസിർമാരായ ജോസ് ഇടേട്ട്, ലിസ്സികുട്ടി മാത്യു, മായ പ്രദീപ്, എച്ച് എം സി മെമ്പർ ഡിജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments