Latest News
Loading...

മർദ്ദനമേറ്റത് കുഴിത്തോട്ട് ബസിലെ ജീവനക്കാർക്ക്



പാലായിൽ ബസ് സ്റ്റാൻഡിൽ എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനത്തിൽ പരിക്കേറ്റത് കുഴിത്തോട്ട്  സ്വകാര്യബസിലെ ജീവനക്കാർക്ക്. 2 ബസുകളിലെ കണ്ടക്ടർമാരായ ജോബിൻ, ദീപു, ഡ്രൈവർ മനോജ് എന്നിവർക്കാണ് പരിക്കേറ്റത്. കൺസഷനുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്ക് മുൻപ് തുടങ്ങിയ വിഷയങ്ങളാണ് ഇന്ന് സംഘർഷത്തിൽ കലാശിച്ചത്. കഴിഞ്ഞദിവസവും സ്റ്റാൻഡിൽ ഇരുവിഭാഗവും വാക്കേറ്റമുണ്ടായിരുന്നു.


.എസ്.റ്റി വിഷയത്തിൽ വാക്കേറ്റവും സംഘർഷവുമുണ്ടായതിനെ തുടർന്ന് ഒരു കണ്ടക്ടർ നിലവിൽ ഒളിവിലാണ്. ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതായും ആക്ഷേപമുണ്ട്. വിഷയം സംബന്ധിച്ച് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറയുടെ സാന്നിധ്യത്തിലും ഏരിയ സെക്രട്ടറിയുമായും ലാലിച്ചൻ ജോർജ്ജിന്റെ മധ്യസ്ഥതയിലും പാലായിൽ ഇന്നും ചർച്ച നടത്തിയിരുന്നതായും പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് ഉറപ്പ് നല്കി യിരുന്നതായും ബസ് ഉടമ ഇമ്മാനുവൽ ജോസഫ് പറഞ്ഞു. അപമര്യാദയായി പെരുമാറിയ കണ്ടക്ടർ മാപ്പ് പറയണമെ ന്നായിരുന്നു ആവശ്യം. ഇത് അംഗീകരിച്ചിരുന്നു.


.
സർവ്വീസ് നടത്താനും പ്രശ്‌നങ്ങളില്ലെന്നും പറഞ്ഞ പോലീസ് നോക്കിനിന്നതായും ആക്ഷേപമുണ്ട്. സംഭവത്തെ തുടർന്ന് കോട്ടയം, മേലടുക്കം സർവ്വീസുകൾ മുടങ്ങി . മർദ്ദനത്തിൽ പരിക്കേറ്റെങ്കിലും ആരും ആശുപത്രിയിൽ ചികിത്സ തേടിയിട്ടില്ല . നാളെ പണിമുടക്കുന്നതടക്കം ജീവനക്കാർ ആലോചിക്കുന്നുണ്ട്.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments