Latest News
Loading...

മരങ്ങാട്ടുപള്ളി സർവീസ് സഹകരണ ബാങ്കിന് ഒരുകോടി 4 ലക്ഷം രൂപ ലാഭം



മരങ്ങാട്ടുപള്ളി സർവീസ് സഹകരണ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷം ഒരുകോടി 4 ലക്ഷം രൂപ ലാഭം നേടിയതായി ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അരക്കോടിയോളം രൂപ ബാങ്കിൻറെ ഭാവി പ്രവർത്തനങ്ങൾക്കായി കരുതലായി നീക്കിവെച്ചതിനുശേഷം ആണ് ഈ ലാഭം നേടിയത്. അംഗങ്ങൾക്ക് 25 ശതമാനം ലാഭവിഹിതം നൽകുന്നതിന് പൊതുയോഗം തീരുമാനിച്ചതായി ബാങ്ക് ഭാരവാഹികൾ അറിയിച്ചു.  


കഴിഞ്ഞ സാമ്പത്തിക വർഷം രണ്ട് കോടിയോളം രൂപയുടെ പലിവ് കർഷകർക്കായി നൽകി. വിവിധ കൃഷികൾ ബിസിനസ്, കാർഷിക അനുബന്ധ പ്രവർത്തനങ്ങൾ, വാഹനം വാങ്ങാൻ തുടങ്ങിയ ആവശ്യങ്ങൾക്ക് മിതമായ നിരക്കിൽ വായ്പകൾ നൽകി വരുന്നുണ്ട്. 17523 അംഗങ്ങളും 179 കോടി രൂപ നിക്ഷേപം 115 കോടി രൂപ വായ്പയും 210 കോടി രൂപ പ്രവർത്തന മൂലധനവും ഉള്ള ബാങ്ക് ഐഎസ് സർട്ടിഫൈഡ് ക്ലാസ് 1 സൂപ്പർ  ഗ്രേഡ് ബാങ്ക് ആയാണ് പ്രവർത്തിക്കുന്നത്.


സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകൾക്ക് കേരള ബാങ്ക് ഏർപ്പെടുത്തിയ എക്സലൻസ് അവാർഡും ബാങ്കിൽ ലഭിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ബാങ്ക് പ്രസിഡൻറ് എം എം തോമസ് വൈസ് പ്രസിഡൻറ് അജികുമാർ മറ്റത്തിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ ജിജോ കെ ജോസ് ജോസ് തോമസ് സിജോ മോൻ എ ജെ തുളസിദാസ് മാത്യുക്കുട്ടി ജോർജ് ജോണി അബ്രാഹം നിർമ്മല ദിവാകരൻ ആൻസർ സാബു സെക്രട്ടറി ജോജിൻ മാത്യു എന്നിവർ പങ്കെടുത്തു


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments