Latest News
Loading...

കടനാട് കാവുംകണ്ടത്ത് തോട്ടിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി



കടനാട് പഞ്ചായത്തിലെ കാവുംകണ്ടത്ത് ഇന്നലെ കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി. കണ്ടത്തിൻ തറയിൽ ശ്രീനിവാസനാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 7 മണിയ്ക്ക് ശേഷം സമീപത്തെ കടയിലെത്തി ചെക്ക്ഡാമിന് മുകളിലൂടെ വീട്ടിലേയ്ക്ക് മട ങ്ങുന്നതിനിടെ കാൽവഴുതി തോട്ടിൽ വീഴുകയായിരുന്നുവെന്നാണ് നിഗമനം.





.ഈ വഴിയിൽ നിന്നും മറ്റ് ഉപവഴികളില്ലാത്തതിനാലാണ് തോട്ടിൽ വീണതാണെന്ന സംശയ ത്തെ തുടർന്നാണ് തെരച്ചിൽ നടത്തിയത്. മഴയെ തുടർന്ന് തോട്ടിൽ ജലനിരപ്പും ഉയർന്നി രുന്നു. ചെക്ക്ഡാമിന് മുകളിലൂടെ വെള്ളമൊഴുകിയിരുന്നു. ഇത് കുറകെ കടക്കുമ്പോൾ തോ ട്ടിൽ വീണതാകാനാണ് സാധ്യത. രാവിലെ ആരംഭിച്ച തെരച്ചിലിനിടെ മുണ്ട് കണ്ടെത്തിയി രുന്നു. തുടർന്ന് 10 മണിയോടെ ചെക്ക്ഡാമിന് 500 മീറ്റർ താഴെ നിന്നും മൃതദേഹം കണ്ടെത്തു കയായിരുന്നു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments