Latest News
Loading...

ബിജെപി നേതാവ്, രാജി വെച്ചു കോണ്‍ഗ്രസിലേയ്ക്ക്



നാലു പതിറ്റാണ്ട് കാലമായി, കേരള കോണ്‍ഗ്രസ് സെക്യൂലര്‍, ജനപക്ഷം, ബിജെപി പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ജോയി മാടപ്പള്ളി, പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജി വെച്ചു. കര്‍ഷക മോര്‍ച്ച പൂഞ്ഞാര്‍ തെക്കേക്കര മണ്ഡലം പ്രസിഡന്റ്, ജില്ലാ കമ്മറ്റി അംഗം, തുടങ്ങിയ സ്ഥാനങ്ങളാണ് ജോയി മാടപ്പള്ളി രാജി വെച്ചിരിക്കുന്നത്. രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള ശബ്ദസന്ദേശം പുറത്തുവന്നു.


സ്ഥാപിത താല്പര്യങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടിയെയും, പ്രവര്‍ത്തകരെയും ബലി കൊടുക്കുന്ന  പാര്‍ട്ടി നേതൃത്വത്തിന്റെ  സങ്കുചിത നിലപാടുകളില്‍ പ്രേതിഷേധിച്ചാണ് രാജി വെച്ചിരിക്കുന്നത്. ജോയി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. 



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments