Latest News
Loading...

പൂഞ്ഞാറിൽ ആടിനെ അജ്ഞാത ജീവി കടിച്ചുകൊന്നു



പൂഞ്ഞാർ വളതൂക്കിൽ ആടിനെ അജ്ഞാത ജീവി കടിച്ചു കൊന്നു തിന്നനിലയിൽ. പൂഞ്ഞാർ പഞ്ചായത്ത് വളതൂക്ക് കൃഷിഭവന് സമീപം കീരംചിറയിൽ ജോസിന്റെ ഉടമസ്ഥതയിലുള്ള ഒരു വയസ്സോളം പ്രായമുള്ള ആടിനെയാണ് കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സംഭവം.



സമീപത്തെ പുരയിടത്തിൽ തീറ്റാനായി വിട്ടിരുന്ന ആടിനെ അഴിക്കാൻ ചെന്നപ്പോഴാണ് ആടിനെ കൊന്ന് തിന്ന നിലയിൽ കണ്ടെത്തിയത്. ആടിൻ്റെ ശരീരം പകുതിയോളം കടിച്ചു തിന്ന നിലയിൽ ആയിരുന്നു. 15 കിലോയോളം തൂക്കമുള്ള പെണ്ണാടായിരുന്നു ഇത്. തള്ളയാടിനെ കെട്ടിയിട്ടിരിക്കുകയായിരുന്നു. തീറ്റയ്ക്കായി അഴിച്ചുവിട്ടിരുന്ന ആടിനെയാണ് കൊലപ്പെടുത്തിയത്. 

 
പ്രദേശത്തെ തെരുവ് നായ്ക്കളുടെ ശല്യം ഇല്ലെന്ന് ജോസ് പറഞ്ഞു. ഏതു മൃഗമാണ് അക്രമിച്ചതെന്ന് സംശയം ഉയർന്നതോടെ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് രാത്രി 9 മണിയോടെ ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ചെന്നായ ആകാനാണ് സാധ്യതയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു പറഞ്ഞു. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments