Latest News
Loading...

നിയന്ത്രണം വിട്ട കാർ ടൈൽ കടയിലേക്ക് ഇടിച്ചുകയറി



പാലാ തൊടുപുഴ റോഡിൽ ഐങ്കൊമ്പിൽ അപകടം. നിയന്ത്രണം വിട്ട കാർ ടൈൽ കടയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. പാലാ ഭാഗത്ത് നിന്നും വന്ന കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് അപകടകാരണം. വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 


അരീക്കുഴ സ്വദേശിയുടേതാണ് വാഹനം. പാലായിലെ സ്വകാര്യ ആശുപത്രിയിൽ പോയി മടങ്ങും വഴിയാണ് അപകടം. തറയോടുകൾ നിർമ്മിക്കുന്ന സ്ഥാപനത്തിലേക്ക് ആണ് കാർ ഇടിച്ചു കയറിയത്. റോഡിനും വ്യാപാരസ്ഥാപനത്തിനും ഇടയിലുള്ള ഓടയിലേക്ക് കാർ പതിക്കുകയും ചെയ്തു. വ്യാപാര സ്ഥാപനത്തിന് മുമ്പിൽ ഡിസ്പ്ലേ ചെയ്തിരുന്ന ടൈലുകൾ വാഹനം ഇടിച്ചു തകർന്നു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments